Wednesday, March 18, 2009

വിചാരണകള്‍ പോകുന്ന പോക്കേ...


   പുതിയലക്കം നാട്ടുപച്ചയില്‍, എന്റെ 'നായര്‍ മാടമ്പിക്കു കൊമ്പു മുളയ്‌ക്കുമ്പോള്‍' എന്ന പോസ്‌റ്റ്‌ വിച്രണ ചെയ്യപ്പെട്ടിരിക്കുന്നു. വാചാരണകള്‍ നല്ലതാണ്‌. പക്ഷെ എന്‍.കെ എന്ന ഒളിപ്പേരില്‍ വന്ന വിചാരണ ബ്‌ളോഗിനു പുറത്തായതിനാല്‍ ആരോഗ്യകരമായ സംവാദമായി പരിണമിക്കില്ലെന്നു തോന്നിയതിനാല്‍ പ്രസ്‌തുത ഭാരം ഞാന്‍ പോസ്‌റ്റു ചെയ്യുന്നു. 

   ഈ എന്‍.കെ ഒരു നായരാണെന്നാണ്‌ എനിക്ക്‌ ഒറ്റവായനയില്‍ തോന്നിയത്‌. കാരണം, നാരുടെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം പഴയകാലത്തെ പിന്നോക്കക്കാരന്‍രെ ശാപമാണെന്നു ഞാന്‍ പറഞ്ഞത്‌ അദ്ദേഹത്തിന്‌ അത്ര പിടിച്ചില്ല. മാത്രമല്ല, വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവരെ ഭര്‍ത്സിക്കുകയും ചെയ്‌തിരിക്കുന്നു. എന്തായാലും നായര്‍ വികാരം ഉള്ളില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കേ ഇങ്ങനെ പറയാന്‍ പറ്റൂ. ഇതിനു മറുപടി പറയാന്‍ ചിത്രകാരനെപ്പോലുള്ളവര്‍തന്നെ വേണം.

   ഇടയ്‌ക്കു പറഞ്ഞകൊള്ളട്ടെ, നായരോട്‌ എനിക്ക്‌ വിരോധമൊന്നുമില്ല, സഹതാപമേയുള്ളു. ജാതിപറയാന്‍ താല്‍പര്യമില്ലാത്തുകൊണ്ടാണ്‌, എസ്‌.എസ്‌.എല്‍.സി ബുക്കില്‍ എന്റെ ജാതിയായി രേഖപ്പെടുത്തിയിരിക്കുന്നതും ആനുകൂല്യങ്ങളൊന്നും കിട്ടാത്ത വിബാഗത്തിലാണ്‌, നായരോ നമ്പൂരിയോ എന്നു ഞാന്‍ പറയുന്നില്ല, എല്ലാം കണക്കായതിനാല്‍.

  എന്തായാലും തിരുവനന്തപുരത്ത്‌ നായര്‍ മഹാസമ്മേളനം കൂടാനെത്തിയ കുറേ നായന്‍മാര്‍ രാത്രി കുറേ നേരം കള്ളും വാചകമടിയും കമ്യൂണിസ്റ്റ്‌ കോണ്‍ഗ്രസ്‌ തര്‍ക്കങ്ങളുമായി കൂട്ടുകൂടിയത്‌ എന്‍രെ വീട്ടിലായിരുന്നു.....
മാന്യ സുഹൃത്തുക്കളുടെ ശ്രദ്ധയിലേക്ക്‌ ഞാന്‍ നാട്ടുപച്ചയുടെ ലിങ്ക്‌ സമര്‍പ്പിക്കുന്നു. വായിക്കുക, പ്രതികരിക്കുക....

http://nattupacha.com/content.php?id=274 

  

   നായര്‍ മാടമ്പിക്ക്‌ കൊമ്പുമുളക്കുമ്പോള്‍' എന്ന ലേഖനത്തിലൂടെ വക്രബുദ്ധി ഫ്യൂഡല്‍ സാമൂഹികവ്യവസ്ഥയുടെ ജഡത്തെ പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ ശ്രമിക്കുന്നു. ഇന്നിന്റെ നായര്‍സമൂഹത്തിന്റെ രോഗാവസ്ഥയുടെ ബീജത്തെ ആ ജഡത്തില്‍ കണ്ടെത്തുവാനുള്ള ഒരു ശ്രമം നടത്തുകയും ചെയ്യുന്നു. വക്രമെന്ന്‌ മൂപ്പരുതന്നെ അവകാശപ്പെടുന്നുണ്ടെങ്കിലും ബുദ്ധി നേര്‍രേഖയില്‍ സഞ്ചരിക്കുന്നുണ്ടെന്ന തോന്നലുമായി വായനമുന്നേറി അവസാനഭാഗത്തെത്തുമ്പോഴാണ്‌ ബാലകൃഷ്‌ണപ്പിള്ളയുടെ അലമ്പ്‌ നാക്കിനെക്കവച്ചുവെക്കുന്നതാണ്‌ മൂപ്പരുടെ നീരീക്ഷണം എന്നുമനസ്സിലാവുക.

അതായത്‌ പഴയ ശാപമാണ്‌ നായരുടെ ഇന്നത്തെ അവസ്ഥയ്‌ക്ക്‌ കാരണം. സാമൂഹിക മുന്നോക്കാവസ്ഥയിലും സാമ്പത്തീക പിന്നോക്കാവസ്ഥയിലും ശാപത്തിന്റെ റോള്‍ കണ്ടുപിടിക്കണമെങ്കില്‍ ബുദ്ധി വക്രത്തില്‍ തന്നെ സഞ്ചരിക്കണം. അപ്പോള്‍ ഉരുത്തിരിഞ്ഞ ചില്ലറ സംശയങ്ങള്‍.

രാഷ്‌ട്രീയമായും സാമ്പത്തീകമായും മുന്‍നിരയിലുള്ള ജാട്ടുകള്‍ രാജസ്ഥാനില്‍ ഒ.ബി.സി. യാണ്‌. കര്‍ണാടകത്തിലെ നായക്‌ എസ്‌.സി.ആണ്‌. നാല്‌മുക്കാലിന്‌ ഗതിയില്ലാത്ത കേരളത്തിലെ ന്യുനപക്ഷവുമായ നായരെങ്ങനെ മുന്നാക്കക്കാരായി. സാമുഹികമായും നായര്‍ ഒ.ബി.സി.യെക്കാള്‍ മുന്നോക്കമല്ല. കള്ളുകുടിയുടെ കാര്യത്തില്‍ പോലും നായരും ഈഴവനും ഒപ്പത്തിനൊപ്പമാണ്‌. സുരാപാനശേഷം രണ്ടുകൂട്ടരും ശക്തിപരീക്ഷിക്കുന്ന ചിരവയും അമ്മിക്കല്ലും വീഴുന്നതും കിണറ്റില്‍ തന്നെയാണ്‌്‌. രണ്ടുപേരും തല്ലുന്നതും കെട്ടിയോളെത്തന്നെയാണ്‌. അപ്പോഴെന്തുകൊണ്ട്‌ നായര്‍ ഒ.ബി.സിയെങ്കിലുമാവുന്നില്ല.

അത്യാവശ്യം കോടതിയില്‍ സാക്ഷിപറയല്‍ അല്ലെങ്കില്‍ ആരും കയറാത്ത എം.എസ്‌.പി പോലുള്ളതില്‍ ഒരു കോണ്‍ഷബ്‌ള്‍ ഉദ്യോഗം. ഇതില്‍പരം മെച്ചപ്പെട്ട ജോലിയൊന്നും നായന്‍മാര്‍ക്കുണ്ടായിരുന്നില്ല. രാമചന്ദ്രന്‍നായര്‍, ഗുപ്‌തന്‍നായര്‍, കൃഷ്‌ണന്‍നായര്‍, വാസുദേവന്‍നായര്‍ പിന്നെ റേഡിയോ നാടകങ്ങളിലെ അനവധി നായന്‍മാരുമായാല്‍ വേറെ ജോലിയുള്ളവര്‍ തീര്‍ന്നു.

സര്‍ക്കാര്‍ ഗുമസ്‌തപ്പണിയില്ലാത്തതുകൊണ്ടാണ്‌ നായര്‍സമുദായം അധ:പതിച്ചുപോയതെന്ന അഭിപ്രായവും വിചാരണക്കാരനില്ല. സമുദായ പുരോഗതിക്ക്‌ മന്നത്തെയും ശ്രീനാരായണഗുരുവിനെയും പോലുള്ള ഉല്‌പതിഷ്‌ണുക്കള്‍ വിഭാവന ചെയ്‌തത്‌ വ്യവസായപുരോഗതിയും കാര്‍ഷികസംസ്‌കാരവും തന്നെയാണ്‌.

മന്നം ഷുഗര്‍മില്ലും ചന്ദ്രികാസോപ്പും കാണുക. ആലുവാ അദൈ്വതാശ്രമത്തിലെ സൂക്തങ്ങളും കൂടി വായിക്കുക - വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക സംഘടനകൊണ്ട്‌ ശക്തരാവുക വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുക. വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുക എന്നത്‌ മാത്രം നടേശര്‍ പുറത്ത്‌ പറയാറില്ല. സ്വകാര്യമാക്കി വച്ചിരിക്കുകയാണ്‌. മുപ്പര്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഗുരു ഉദ്ദേശിച്ച വ്യവസായം എന്തായാലും ഈഴവനെയും നായരെയും നശിപ്പിച്ച ലഹരിവ്യവസായമല്ലതാനും. ഒരു ഏറ്റുകത്തി എട്ടായി ഭാഗിച്ചതിന്റെ ഒരു കഷണം മതിയല്ലോ ക്ഷൗരം ചെയ്യാന്‍ എന്നും അതാണ്‌ കള്ളുചെത്തുന്നതിലും അന്തസ്സ്‌ എന്നും ഗുരു പറഞ്ഞതായി വായിച്ചിട്ടുണ്ട്‌.

ചെത്താന്‍ തെങ്ങില്‍ വലിഞ്ഞുകയറുന്ന ഈഴവനും ചെലുത്താന്‍ പാട്ടയുമായി താഴെ കാവലിരിക്കുന്ന നായരും തമ്മിലുള്ള ആ ഉദാത്തമായഐക്യം തുടര്‍ന്നും കാത്തുസൂക്ഷിക്കുകയാണ്‌ വേണ്ടത്‌. മാത്രമല്ല കഴിവതും വേഗം ഒരു കരയോഗമോ കടല്‍യോഗമോ എന്തെങ്കിലും വിളിച്ചുചേര്‍ത്ത്‌ രണ്ടുകൂട്ടരും പണിക്കരേയും നടേശനെയും അവരുടെ അന്തരംഗങ്ങളില്‍ നിന്നും താമസംവിനാ കുടിയിറക്കിവെയ്‌ക്കുകയും വേണം.

സ്വന്തം തറവാട്ടിലെ 38000 രൂപ മാസവരുമാനമുള്ള ദരിദ്ര ഈഴവന്റെ കാര്യം നടേശഗുരു ശരിയാക്കട്ടെ. മറ്റുള്ളവരെക്കൊണ്ടുമാത്രം കൊട്ടിച്ചു ശീലമുള്ള വ്യത്യസ്‌തനാം പണിക്കര്‍ ഒന്നു സ്വയം കൊട്ടട്ടെ. മതേതരത്വത്തിന്റെ മറവില്‍ രാജ്യത്ത്‌ നടക്കുന്ന മതാഭാസങ്ങള്‍ക്കുള്ള ജനാധിപത്യപരമായ മറുപടി ബാലറ്റിലൂടെ കൊടുക്കാനുള്ള ബുദ്ധി കേരളത്തിലെ ഈഴവനും നായര്‍ക്കുമുണ്ടെന്നാണ്‌ തോന്നുന്നത്‌. അതില്ലാതാക്കി ഈഴവ-നായന്‍മാരുടെ തലയെണ്ണി വിലപറയലാണ്‌ നടേശന്റെയും പണിക്കരുടെയും അവതാരോദ്ദേശ്യം

6 comments:

 1. പുതിയലക്കം നാട്ടുപച്ചയില്‍, എന്റെ 'നായര്‍ മാടമ്പിക്കു കൊമ്പു മുളയ്‌ക്കുമ്പോള്‍' എന്ന പോസ്‌റ്റ്‌ വിച്രണ ചെയ്യപ്പെട്ടിരിക്കുന്നു. വാചാരണകള്‍ നല്ലതാണ്‌. പക്ഷെ എന്‍.കെ എന്ന ഒളിപ്പേരില്‍ വന്ന വിചാരണ ബ്‌ളോഗിനു പുറത്തായതിനാല്‍ ആരോഗ്യകരമായ സംവാദമായി പരിണമിക്കില്ലെന്നു തോന്നിയതിനാല്‍ പ്രസ്‌തുത ഭാരം ഞാന്‍ പോസ്‌റ്റു ചെയ്യുന്നു....

  ReplyDelete
 2. നായര്‍ എന്നുള്ളത് ഒരു ‘ജാതി’യല്ലെന്ന് വക്രബുദ്ധിയും മറ്റ് ‘സംസ്ഥാന’നായന്മാരും മനസിലാക്കിയാല്‍ നന്ന്. (അല്ല, എന്തോന്നാ ഈ സംസ്ഥാന നായര്‍? കിടങൂരിന്റെ കാലത്ത് ഒരു ‘സമസ്ത’ നായരുണ്ടായിരുന്നു. അത്രത്തോളമോ അതിനപ്പുറമോ ആണോ ഈ സംസ്ഥാന നായര്‍?)നായര്‍ എന്നുള്ളത് ഒരു മതമാണു. അതിന്റെ ലക്ഷണങ്ങളില്‍ ഒന്ന് ‘നനച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത്‘ ഉണങ്ങാനിടണം. തനിനായന്മാര്‍ ജോലിയൊന്നും ചെയ്യില്ല. ചാരുകസേരയില്‍ കിടക്കും. ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ പോലും നായര്‍ക്ക് ആളുവേണം. അതിനുവേണ്ടി പരീശിലിപ്പിച്ച് എടുക്കപ്പെട്ടവരാണു ഇവിടുത്തെ ബ്രാഹ്മണര്‍. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് കിട്ടുന്ന സ്ഥാനമാനങ്ങള്‍ തൊഴില്‍ പരമാണു. പോത്തും ചാളയുമൊന്നും തിന്നാതെ, കള്ളുകുടിക്കാതെ, സംസ്കൃതത്തിലുള്ള ഗ്രന്ഥങ്ങള്‍ പഠിച്ച് ആത്മീയകാര്യങ്ങള്‍ നോക്കിയിരിക്കാന്‍ നായര്‍ക്ക് വയ്യ. അതിനു ഒരു പാര്‍ട്ടി. നായര്‍ നേരിട്ട് ഇടപെടുന്ന ഒരു ദൈവമേയുള്ളു. അയ്യപ്പന്‍. മണ്ഡലക്കാലത്ത് ഇറച്ചീം മീനും വെടിഞ്ഞ് 41 ദിവസം നീറ്റായി നടന്ന് മലചവുട്ടി നായര്‍ ഭക്തി നിറവേറ്റും. അപ്പോള്‍ ദളിതനും പിന്നാക്കക്കാരനും ഒക്കെ ഒരുമിച്ചാണു പോക്ക്. ഒരേ ഫാബ്രിക്കില്‍ പെട്ടവരായതു കൊണ്ടല്ലേ അങ്ങനെ ചെയ്യുന്നത്? ബാക്കിയമ്പലങ്ങളിലേപ്പോലെയല്ല ശബരിമല. അവിടെ പൂജാ സാഹിത്യം മലയാളത്തിലും തമിഴിലുമാണു. കറുപ്പും കണ്‍ചാവുമൊക്കെ നിവേദ്യമാണു. വെടലയല്ലാത്ത നല്ല ഒന്നാന്തരം നാളീകേരം നെയ് നിറച്ചും നിറയ്ക്കാതെയും ഭക്തിനിര്‍ഭരമായി ഉപയോഗിക്കും. പണ്ട്കാലത്ത് ഈ നമ്പൂരാരുകള്‍ മലയ്ക്ക് പോകാറില്ലായിരുന്നു. കാരണം അവിടെ അവരുടെ ആവശ്യം ഇല്ല. ദാമ്പത്യപരമായി ചിന്തിക്കുമ്പോള്‍ വെറും പോഴനല്ലാത്ത, ഇത്തിരി ബുദ്ധീം വിവേകവുമൊക്കെയുള്ള സന്തതികള്‍ വേണമെന്ന് തോന്നുമ്പോള്‍ നായരച്ചികള്‍ നായര്‍ബ്രാഹ്മണരെ വിളിച്ച് പാ വിരിക്കുമായിരുന്നു. അതില്‍ ചളിപ്പ് തോന്നാതിരുന്നത് ഒരേ ഫാബ്രിക്കില്‍ പെട്ടവരായിരുന്നതു കൊണ്ടാണു. എന്നാല്‍ ഒരു നമ്പൂരിപ്പെണ്ണ് ഒരു ഭട്ടതിരിയെ തന്നെ വിളിച്ച് കിടത്തി എന്നിരിക്കട്ടെ. സംഗതി പുറത്തറിഞ്ഞാല്‍ സ്മാര്‍ത്തവിചാരം ഉറപ്പ്. അതെന്താ? അവര്‍ വഷളാകരുത്. തൊഴില്പരമായി അവര്‍ക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ കൊടുക്കുന്നുണ്ട്. അതിനിടെ ചുറ്റിക്കളി പാടില്ല. അന്നത്തെ ലോ ഓഫ് ദ ലാന്‍ഡ് ശ്രദ്ധിക്കുക. കര്‍ത്താവ് നായരിലെ അഡ്മിനിസ്റ്റ്രേറ്റീവ് ഡസിഗ്നേഷനാണു. തഹസില്‍ദാര്‍, വില്ലേജ് ആഫീസര്‍ എന്നു പറയുന്ന പോലെ. ചാത്തനായാലും പാക്കരന്‍പിള്ളയായാലും അഡ്മിനിസ്റ്റ്രേറ്ററാണെങ്കില്‍ കര്‍ത്താവാണു. പിന്നീട് അത് ചില്ലറ കൊടുത്ത് തരമാക്കാവുന്ന വിധമായി. നായരിലെ നല്ല കരുത്തന്മാര്‍ തെങ്ങുകയറ്റം ശീലിച്ചപ്പോള്‍ അവര്‍ ഒരു ജാതി - ഒരു മതമായി മാറി. ദളിതുകള്‍ നായരല്ലാതെ
  വേറാരാ? അവരും നായരും തമ്മിലുള്ള കമ്യൂണിക്കേഷനും കമ്യൂണിസവും ശ്രദ്ധിച്ചാല്‍ കാര്യം പിടി കിട്ടും.ചുരുക്കത്തില്‍ നായര്‍ ഒരു ജാതിയല്ല, മതമാണു. ബൌദ്ധന്മാരില്‍ നിന്നാണു അതിനേറ്റവുംവലിയ ഭീഷണി നേരിട്ടിട്ടുള്ളത്. ഹിന്ദുമതം സ്‌റ്റ്രോങ്ങായിരുന്നിടത്ത് ബുദ്ധമതം ക്ലച്ച് പിടിച്ചില്ല. കേരളത്തിലോ? അതുപോലെ കേരളത്തിലെ രാജാക്കന്മാര്‍? സിമ്പിള്‍ നായേര്‍സ്. അല്ലാതെ ഈ വര്‍മ്മത്വത്തിനു വേരുകള്‍ എവിടെ? അതുകൊണ്ട് നമ്മള്‍ എന്തിനു തര്‍ക്കിക്കണം. സംസ്ഥാന നായര്‍ സിന്ദാബാദ്.

  (ഓ.ടോ - കേരളത്തില്‍ ഇത്രയധികം സംസ്ഥാന നായന്മാര്‍ ഉണ്ടായിട്ടും അതിന്റെ നേതാവായി ഒരു നായരെ കിട്ടിയില്ലെ? ഈ പണിക്കര്‍ എന്നത് കൃസ്ത്യന്‍ പണിക്കരോ, ശ്രീനാരായണീയ പണിക്കരോ ആയിക്കൂടെന്ന് ഇല്ലല്ലോ. ഇത് അതല്ല എന്ന് വിശദീകരിച്ച് കൊടുക്കേണ്ടി വരുന്നത് കഷ്ടമല്ലെ? അവിടെയാണു സുകുമാരന്‍ നായരുടെ പ്രസക്തി)

  ReplyDelete
 3. ഒരഭിപ്രായം താഴെ രേഖപ്പെടുത്തിക്കൊള്ളട്ടെ.

  ഈ വിഷയത്തില്‍ ശ്രീ വക്രബുദ്ധിയുടെയും ശ്രീ എന്‍ കെ-യുടെയും ബുദ്ധി വക്രം തന്നെ എന്ന് രണ്ടു ലേഖനങ്ങളും വായിച്ചപ്പോള്‍ മനസ്സിലായി. ആരാണ് കൂടുതല്‍ വക്രിച്ചത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പ്രയാസം തന്നെയാണ്! നിങ്ങളുടെ രണ്ടുപേരുടേയും ലേഖനങ്ങളുടെ ഒബ്ജക്ടീവ് എന്താണ് എന്നത് കണ്‍ഫ്യൂഷന്‍ ആവും. രണ്ടുപേരും അവരവരുടെ വൃത്തത്തില്‍ കിടന്നു കറങ്ങുന്നു. അത്രതന്നെ.

  ദാ, ഇപ്പോള്‍ വരുന്നു ഈ ശ്രീ കര്‍ത്തായുടെ കമന്റ്. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുമല്ലോ എന്റീശ്വരന്‍മാരെ!

  എന്തൊക്കെയോ കുറെയേറെ കാര്യങ്ങള്‍ ഘോര ഘോരം എഴുതുന്ന തല്ലാതെ എന്തിനാണ് ഈ ഒരു ലേഖനം എന്ന് കൂടി രണ്ടുപേര്‍ക്കും ആലോചിക്കാമായിരുന്നു. ബാലകൃഷ്ണപിള്ളയുടെ നാറുന്ന നാവാണോ വിഷയം, അതോ നായര്‍മാരുടെ ജാതി ചിന്തയാണോ, സാമുദായിക സംവരണം ആണോ, സാമ്പത്തിക സംവരണം ആണോ എന്നൊന്നും എല്ലാം വായിച്ചു തീരുമ്പോള്‍ പിടികിട്ടിയില്ല. ലേഖകന്‍റെ നിലപാടും അതില്‍ വ്യക്തമല്ല. ഒരു അവിയല്‍ പരുവം. ഒന്നാലോചിച്ചാല്‍ ഇങ്ങനെ ഓരോ വിഷയത്തെ സംബന്ധിച്ചും ഓരോരോ ലേഖനങ്ങള്‍ വളരെ ഔചിത്യമായിരിക്കും എന്നു കരുതുന്നു.

  ReplyDelete
 4. ഏതവനുമ് ചാടി കേറാന്‍ പാകത്തില്‍ കുനിഞ്ഞു നില്ക്‌ുന്ന നായരുടെ പ്രുഷ്ടത്തില്‍ ഒരു ചവിട്ടു കൊടുക്കാന്‍ ഇനിയൊരു നായര്‍ ജനിച്ചു വരണം . കുറച്ചു അധമന്‍മാര്‍ നായരെ ഉദ്ധരിക്കാന്‍ അവതരിച്ചിട്ടുണ്ട് . അച്ചിമാരുടെ വായില്‍ നിന്നും "ഫ " എന്ന ആട്ടു കേട്ടേ ഇവന്മാര്‍ അടങ്ങു

  ReplyDelete
 5. കോട്ടയം,‘പരിപ്പി’ലെ നായന്മാരെപ്പറ്റി മന്നത്ത് പദ്മനാഭന്‍ പറഞ്ഞ ചരിത്രപ്രസിദ്ധമായ ഒരു പ്രയോഗമുണ്ട്. നായര്‍ക്ക് ആദ്യം അതുണ്ടാവണം?

  ReplyDelete
 6. "എസ്‌.എസ്‌.എല്‍.സി ബുക്കില്‍ എന്റെ ജാതിയായി രേഖപ്പെടുത്തിയിരിക്കുന്നതും ആനുകൂല്യങ്ങളൊന്നും കിട്ടാത്ത വിബാഗത്തിലാണ്‌, നായരോ നമ്പൂരിയോ എന്നു ഞാന്‍ പറയുന്നില്ല, എല്ലാം കണക്കായതിനാല്‍."
  അപ്പോള്‍ താങ്കള്‍ ഈഴവന്‍ അല്ലെ?

  ReplyDelete

FEEDJIT Live Traffic Feed