ചുരുക്കം ചിലരുടെ എതിര്‍പ്പുണ്ടായെങ്കിലും എന്റെ ഉദ്യമത്തിന് കൂടുതല്‍പേരുടെ പിന്തുണ ഉണ്ടെന്ന് എന്റെ ജിമെയില്‍ ഐഡിയിലേകക്‌ു വന്ന മെയിലുകള്‍ തെളിയിക്കുന്നു.
ഏവൂരാന്‍ ഉള്‍പ്പെടെയുള്ള ബ്ലോഗ് തമ്പുരാക്കന്‍മാര്‍ പകര്‍പ്പവകാശക്കത്തി കാട്ടി പേടിപ്പിച്ചപ്പോള്‍ ഞാനൊന്നു ഭയന്നതാണ്. എന്തായാലും കൃതികള്‍ അച്ചടിക്കാന്‍ അനുമതി നല്‍കിയവര്‍ നിരവധിയാണ്. ചിലര്‍ ലിങ്കു തന്നപ്പോള്‍ ചിലര്‍ ബ്ലോഗിന്റെ വിലാസം നല്‍കി മാറ്റര്‍ എടുക്കാന്‍ അനുവാദം തരികയായിരുന്നു. ആയതിനാല്‍ പല ബ്ലോഗര്‍മാരും തങ്ങളുടെ സൃഷ്ടികള്‍ അച്ചടിക്കപ്പെട്ടുകാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുറപ്പായി.
എല്ലാവര്‍ക്കും വിശാലമനസ്‌കനു ലഭിച്ച ഭാഗ്യം കിട്ടിയെന്നു വരില്ലല്ലോ. ആയതിനാല്‍ അത്തരം മികച്ച എഴുത്തുകാരെ കണ്ടെത്താനും അവരില്‍ നിന്ന് സൃഷ്ടികള്‍ അച്ചടിക്കാനുള്ള അനുവാദം വാങ്ങിത്താരാനും ഏവൂരാന്‍ ഉള്‍പ്പെടെയുള്ള ബ്ലോഗിലെ സ്ഥിരം ക്ഷണിതാക്കള്‍കൂടി സഹകരിക്കണമെന്ന് താഴ്‌മയോടെ അപേക്ഷിക്കുന്നു.
എന്ന്
പകര്‍പ്പവകാശനിയമവിധേയന്‍
നിങ്ങളുടെ
സഹപത്രാധിപര്‍...
വക്രന്മാഷെ,
ReplyDeleteഎന്തായാലൂം ഉദ്യമം കൊള്ളാം.
ആശംസകള്‍! എല്ല്ലാവര്‍ക്കും.
ഓ. ടോ.: പകര്‍പ്പവകാശം ചോദിക്കണം എന്നേ ഏവൂരാന്‍ പറഞ്ഞുള്ളൂ. അത് സത്യമല്ലേ?(ഈ ലിങ്ക് എനിക്ക് കിട്ടിയത് തനിമലയാളത്തില്‍ നിന്നാ!!!)