പ്രിയ ബൂലോഗ ബ്ലോഗര്‍മാരെ,
തിരുവനന്തപുരത്തു നിന്നിറങ്ങുന്ന ഒരു രാഷ്ട്രീയ സാമൂഹ്യ വാരികയുടെ പ്രധാന സഹ പത്രാധിപരായി ഞാന്‍ ജോലിക്കു കയറിയിട്ടുണ്ട്. മികച്ച രചനകള്‍ ഈ വാരികയിലേക്കു കണ്ടെത്താനുള്ള യജ്ഞത്തിലാണു ഞാന്‍. മികച്ച രചനകളെല്ലാം ബ്ലോഗുകളിലേക്ക് അപഹരിക്ക്‌പ്പെടുന്നതാണ് ഇന്ന് അച്ചടി മാധ്യമങ്ങള്‍ക്ക് ഇതു കിട്ടാതാകുന്നതിന്റെ പ്രധാനകാരണമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
ആയതിനാല്‍, പ്രിയ ബ്ലോഗര്‍മാരെ ഞാന്‍ അച്ചടി മാധ്യമത്തിലേക്കു സ്വാഗതം ചെയ്യുന്നു. ബ്ലോഗുകളില്‍ വരുന്ന മികച്ച രചനകള്‍ ഞാന്‍ പ്രസിദ്ധീകരിക്കാം. പക്ഷേ പല ബ്ലോഗര്‍മാരുടേയും യഥാര്‍ഥ പേര് ലഭ്യമാകുന്നില്ലെന്നൊരു പ്രതിസന്ധിയുണ്ട്. ആയതിനാല്‍ ബ്ലോഗിലെ രചനകള്‍ എന്നു കാണിച്ച് ഒരു പംക്തിയാണ് ആദ്യം വിഭാവനം ചെയ്യുന്നത്.
തനിമലയാളം തിരഞ്ഞ് കണ്ടെത്തുന്ന രചനകള്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന വിവരം ഞാന്‍ ഒരു കമന്‌റിലൂടെ അറിയിക്കും. കമന്‌റിലൂടെയോ എന്റെ ജിമെയില്‍ വിലസത്തിലോ മറുപടി നല്‍കാം. സ്വന്തം പേര് വരണമെന്ന് ആഗ്രഹമുള്ളവര്‍ പേര്, ബ്ലോഗ് പേര് എന്നിവ മെയില്‍ ചെയ്‌തു തന്നാല്‍ മതി. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും എന്നെ അറിയിക്കാം. ബ്ലോഗില്‍ ഞാന്‍ നിങ്ങളുടെ മാറ്റര്‍ കാണുന്നില്ലെന്ന് സംശയമുണ്ടെങ്കില്‍ പ്രസ്‌തുത മാറ്ററിലേക്ക് ഒരു ലിങ്ക് മെയിലില്‍ തന്നാല്‍ മതി.
നാം തമ്മിലുള്ള എല്ലാ കമ്യൂണിക്കേഷനുകളും കമന്റ് അല്ലെങ്കില്‍ മെയില്‍ വഴി മാത്രമായിരിക്കുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക. മലയാള ഭാഷയിലെ ഈ ബ്ലോഗ് അധിഷ്‌ഠിത പ്രഥമ സംരംഭത്തിന് എല്ലാവരുടേയും പിന്തുണ അഭ്യര്‍ഥിക്കുന്നു, ഒപ്പം വിലപ്പെട്ട നിര്‍ദ്ദേശങ്ങളും. അഞ്ചല്‍കാരന്റെ ഫല്‍ഗൂന് വീണുകിട്ടിയ മഹാഭാഗ്യം ആദ്യ രചനയായി ഞാന്‍ സ്വീകരിക്കുന്നു. അ്‌ഞ്ചാല്‍കാരന്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഉടന്‍ അ്‌റിയിക്കുക.എന്റെ ജിമെയില്‍ വിലാസം
tcrajeshin@gmail.com
എന്റെ ബ്ലോഗുകള്‍
http://www.vakrabuddhi.blogspot.com/
http://www.aksharappottan.blogspot.com/
http://www.thakitimuthan.blogspot.com/
http://www.kadambary.blogspot.com/
സഹ പത്രാധിപര്‍ക്ക് പകര്‍പ്പവകാശം എന്ന വാക്കിന്റെ അര്‍ഥമറിയില്ല എന്നാണോ?
ReplyDeleteആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കുക എന്നല്ല. ബ്ലോഗരുടെ കൃതി പുനഃപ്രസിദ്ധീകരിക്കണമമെങ്കില്‍ അതെഴുതിയ ആളിന്റെ രേഖാമൂലമുള്ള സമ്മതം വാങ്ങുക എന്നത് താങ്കളുടെ ബാധ്യ്‌തയാണു്.
മൌനം സമ്മത ലക്ഷണമെന്നതൊക്കെ മനുസ്മൃതിയുടെ കാലത്തോടൊപ്പം മണ്‍മറഞ്ഞു പോയി, സാര്‍..!
പ്രിയ വക്ര ബുദ്ധി,
ReplyDeleteഞാന്‍ കഥയെന്ന ലേബലും കൊടുത്ത് ബ്ലോഗിലിടുന്ന കുറിപ്പുകളെ ലക്ഷണമൊത്ത കഥയായി കാണാന്‍ കഴിയുമോ എന്ന് എനിക്ക് തന്നെ സംശയമുണ്ട്. എങ്കിലും “ഫല്‍ഗൂന് വീണു കിട്ടിയ മഹാഭാഗ്യം” പ്രസിദ്ധീകരണ യോഗ്യമാണ് എന്ന ഒരു പത്രപ്രവര്‍ത്തകന്റെ നിഗമനം അതിയായ സന്തോഷം ഉളവാക്കുന്ന ഒന്നാണ്.
നന്ദി. ഫല്‍ഗൂനെ വായിച്ചതിനും തങ്കളുടെ ഉദ്യമത്തിലെ ആദ്യ കൃതിയായി ഫല്‍ഗൂനെ തിരഞ്ഞെടുത്തതിനും.
സഹപത്രാധിപരേ.. താങ്കളുടെ ഉദ്യമത്തിന് വളരെ നന്ദി.
ReplyDeleteപിന്നെ ഏവൂരാന്‍ ചേട്ടന്‍ ശ്രദ്ധയില്‍പ്പെടുത്തിയ കാര്യം: ഏത് കൃതിയും പുനഃപ്രസിദ്ധീകരിക്കണമമെങ്കില്‍ അതെഴുതിയ ആളിന്റെ രേഖാമൂലമുള്ള സമ്മതം വാങ്ങുക എന്നത് താങ്കളുടെ ബാധ്യ്‌തയാണു്.
“മികച്ച രചനകളെല്ലാം ബ്ലോഗുകളിലേക്ക് അപഹരിക്ക്‌പ്പെടുന്നതാണ് “ കുറച്ച് അതിശയോക്തി ആയില്ലേ?
ReplyDeleteമാഷേ, എന്താ പ്രസിദ്ധീകരണത്തിന്റെ പേര്‍??
മാാസികയാണോ?? വാരികയാണോ?
എക്സിസ്റ്റിങ് പ്രസിദ്ധീകരണമാണോ? മുമ്പേ നിലവിലുള്ളതാണോ?
ഒന്നും എഴുതികണ്ടില്ല.
എല്ലാം വെച്ച് എഴുതുകയായിരുന്നില്ലേ ഭംഗീ?
-സു-
“മികച്ച രചനകളെല്ലാം ബ്ലോഗുകളിലേക്ക് അപഹരിക്ക്‌പ്പെടുന്നതാണ് “
ReplyDeleteYou r absolutely wrong....
I turned to here when printed media became a hindrence to me to show my articles light, eventhough they published them in olden days.Any how i wish to cooperate to u.
abid.areacode@gmail.com
വക്രബുദ്ധി എന്ന പേര് നന്നായി ചേരുന്നുണ്ടല്ലോ..........
ReplyDeleteആര്‍ക്കും എതിര്‍പ്പിങ്കില്‍ അടിച്ചുമാറ്റാം എന്ന്.........................
ഉദ്യമം കൊള്ളാം...പക്ഷെ മുന്‍ കൂട്ടി അനുവാദം വാങിയാല്‍ കേസ്സില്‍പ്പെടാതെ കഴിയാം..........
പ്രിയരെ,
ReplyDeleteഇതിനകത്ത് അടിച്ചുമാറ്റലിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. അനുവാദം ചോദിച്ചു മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളുവെന്ന് ഞാന്‍ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. അത് കമന്റു വഴി ആയിരിക്കും. ചേര്‍ത്തുകൊള്ളാന്‍ അനുവാദം തരുന്നവരുടേതു മാത്രമേ എടുക്കുകയുള്ളു.
പിന്നെ പകര്‍പ്പവകാശം. അതിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. ബ്ലോഗില്‍ നിന്ന് എന്ന് ഒരു പംക്തിയുണ്ടാക്കുകയും അതില്‍ ബ്ലോഗറുടേയും ബ്ലോഗിന്റേയും കടപ്പാട് രേഖപ്പെടുത്തുകയും ചെയ്‌താല്‍ പകുതി പ്രശ്‌നം തീരും. പത്രങ്ങളിലെ വാചകമേളകള്‍ക്കും മറ്റും ആരും പകര്‍പ്പവകാശം വാങ്ങാറില്ല സുഹൃത്തേ.
ഞാനെന്തായാലും അതിനു മുതിരുന്നില്ല. ബ്ലോഗില്‍ മികച്ച രചനകള്‍ ഉണ്ടാകുന്നുവെന്ന വിവരം പുറംലോകത്തെ ഒന്നറിയിക്കുക എന്ന നല്ല ഉദ്ദേശ്യം മാത്രമേ എനിക്കുള്ളു.
എഴുതിപ്പഴകിയവരെ മാത്രം മുഖ്യധാരാ മാധ്യമങ്ങള്‍ പരിഗണിക്കുമ്പോള്‍ മറ്റുള്ളവരുടെ മികച്ച സൃഷ്ടികള്‍ പലതും വെളിച്ചംകാണാതെ പോകുകയാണ്. ബ്ലോഗില്‍പോലും അവരില്‍ പലരും എത്തിയിട്ടില്ലെന്നോര്‍ക്കുക.
പ്രസിദ്ധീകരണത്തിന്റെ പേര് പലരും കേട്ടിട്ടുണ്ടാകില്ല
പത്രം വാരിക.
അഞ്ചു വര്‍ഷമായി തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിക്കുന്നു. ഒന്നു നന്നാക്കിയെടുക്കാനുള്ള ശ്രമത്തിലാണു ഞാന്‍.
ചീഫ് എഡിറ്റര്‍ - കാക്കനാടന്‍, റസിഡന്റ് എഡിറ്റര്‍ - കരൂര്‍ ശശി, മാനേജിങ് എഡിറ്റര്‍ - എസ്.ചന്ദ്രമോഹന്‍
നല്ല ഉദ്യമം. ബ്ളോഗില്‍ എഴുതിയെഴുതി എഴുത്തു തെളിഞ്ഞവര്‍ക്കു നിങ്ങളുടെ പ്രസിദ്ധീകരണം ഒരു തുണയും തുടക്കവുമാകട്ടെ. ബ്ളോഗില്‍നിന്ന് അച്ചടിയിലേക്ക് എന്ന കണ്‍സെപ്റ്റില്‍ ഇതു പുതുമയുള്ളതാണ്.
ReplyDeleteഅനുവാദം ചോദിച്ച ശേഷമേ പ്രസിദ്ധീകരിക്കുന്നു എന്നുള്ളതിനാല്‍ കോപ്പിറൈറ്റിന്‍റെ പ്രശ്നവുമില്ല.
ഓള്‍ ദ ബെസ്റ്റ്!
It is very nice to hear that Kakkanadan's Pathram is all set to have a new look.
ReplyDeleteAll the Best.