Saturday, October 11, 2008

ഒറീസ കലാപത്തില്‍ കാണാതെപോകുന്നത്‌

ഒറീസയില്‍ ആഗസ്റ്റ്‌ 25ന്‌ വിശ്വഹിന്ദുപരിഷത്ത്‌ നേതാവ്‌ സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതിയും നാല്‌ അനുയായികളും കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധമാണു സൃഷ്‌ടിച്ചത്‌. കേരളത്തില്‍ നിന്ന്‌ പ്രതിഷേധമുയര്‍ത്താന്‍ ഇടതു-വലതുമുന്നണികളും മതനിരപേക്ഷ സംഘടനകളും യത്‌നിച്ചു. അപ്പോഴൊന്നും ഈ കലാപത്തിന്റെ കാരണമെന്തെന്നതിനെപ്പറ്റി ആരും അന്വേഷിച്ചില്ല, അഥവാ അറിയാമായിരുന്നിട്ടും അറിഞ്ഞില്ലെന്നു നടിച്ചു. കാരണം ക്രിസ്‌ത്യന്‍ വിഭാഗം പലര്‍ക്കും ഒഴിവാക്കാനാകാത്ത വോട്ട്‌ ബാങ്കാണ്‌.
ഖണ്‌ഡാമല്‍ ജില്ലയിലാണ്‌ വര്‍ഗീയസംഘര്‍ഷം ഏറ്റവും രൂക്ഷമായിരുന്നത്‌. മലയാളികളായ ചില വൈദികരും കന്യാസ്‌ത്രീകളും അവിടെ ഹിന്ദുമതഭ്രാന്തന്‍മാരുടെ ഇരകളാണെന്ന്‌ വിളിച്ചുപറഞ്ഞ്‌ കേരളത്തിലെ മതേതര നേതാക്കളും ചില പത്രങ്ങളും ക്രിസ്‌ത്യാനികളെ ഇളക്കിവിട്ടു.
അഭയയും അനൂപയും കന്യാസ്‌ത്രീ മഠങ്ങളുടെ ഇരകളായ കേരളത്തില്‍ അതിനെതിരെ ശബ്‌ദമുയര്‍ത്താത്തവര്‍ മെഴുകുതിരികളും കത്തിച്ച്‌ തെരുവിലിറങ്ങി. കേരളത്തില്‍ മാത്രമേ ഈ പ്രീണനം നടക്കൂ. കാരണം ഇവിടുത്തെ ഹിന്ദുഭൂരിപക്ഷം ഏറെയും കമ്യൂണിസ്റ്റ്‌, സോഷ്യലിസ്റ്റ്‌ മതങ്ങളില്‍ വിശ്വസിക്കുന്നവരാണല്ലോ!

ഒറീസയില്‍ ആളിപ്പടര്‍ന്ന കലാപത്തിന്റെ അടിവേരുകള്‍ സുവിശേഷവല്‍ക്കരണത്തിലാണെത്തുക. ഹിന്ദുമതത്തിലെ ചാതുര്‍വര്‍ണ്യമാണ്‌ ബഹുജനങ്ങളെ ക്രിസ്‌ത്യാനികളാക്കിയതെന്ന്‌ ചരിത്രപുസ്‌തകത്തില്‍ എഴുതിവച്ചവരൊക്കെ ഇതു കണ്ടില്ലെന്നു നടിച്ചു. നാഗാലാന്‍ഡിലും മിസോറാമിലും ആദിവാസി ഗോത്രങ്ങളെ ഒന്നടങ്കം മത പരിവര്‍ത്തനം നടത്തിയവര്‍ ആ ശ്രമം ഒറീസയിലും തുടരുകയാണ്‌. കേരളത്തില്‍ ഇതിന്‌ കാര്യമായ സ്‌കോപ്പില്ലെന്നു കണ്ടവര്‍ ഒറീസയിലേക്കു കുടിയേറി. കാരണം ക്രിസ്‌ത്യാനികളാക്കപ്പെടുന്നവരുടെ തലയെണ്ണിയാണ്‌ അവിടെ പണം കിട്ടുക.
അശരണര്‍ക്ക്‌ ശരണമാകുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ സുവിശേഷവല്‍ക്കരണത്തിന്റെ വക്താക്കളായ മിഷണറിമാര്‍ പറയുന്നു. ഉന്നതവിദ്യാഭ്യാസത്തിന്‌ യോഗ്യരായ പാവപ്പെട്ടവരെ തഴഞ്ഞ്‌ പണക്കാര്‍ക്കു വേണ്ടി മാത്രം പരസ്യമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മിഷണറിമാര്‍ ഇവരുടെ സഹോദരങ്ങളാണെന്നോര്‍ക്കണം. കേരളത്തിലെ പാവം പിന്നോക്കക്കാരനെ പ്രലോഭിപ്പിച്ച്‌ ക്രിസ്‌ത്യാനിയാക്കിമാറ്റി അവന്റെ സംവരണാനുകൂല്യം പോലും ഇല്ലാതാക്കിയ ഇവര്‍ക്ക്‌ ഇവിടെ ഇന്നും മാന്യതയുടെ വേഷമാണുള്ളത്‌.
കേരളത്തിലെ ആദിവാസി മേഖലകളില്‍ ഒരുകാലത്ത്‌ മതപരിവര്‍ത്തനം ശക്തമായിരുന്നു. അത്‌ അവിടെനിന്ന്‌ പിന്നോക്കക്കാരിലേക്കു കടന്നു. അങ്ങനെ പടിപടിയായി മുകളിലേക്കു കയറാനുള്ള ശ്രമത്തിനിടയില്‍ എസ്‌.എന്‍.ഡി.പി യോഗവും മറ്റ്‌ സാമുദായിക സംഘടനകളും കെട്ടുറപ്പോടെ ചെറുത്തു നിന്നതിനാല്‍ അവര്‍ക്കത്‌ ഉപേക്ഷിക്കേണ്ടിവന്നു. എന്നിട്ടും സ്വന്തംപേരിന്റെ ഭാഗമായി കൃഷ്‌ണനേയും ശിവനേയും മറ്റും വഹിച്ച്‌ പള്ളിയില്‍പോയി മുട്ടുകുത്തിമാത്രം പ്രാര്‍ത്ഥിക്കുന്ന വലിയൊരു സമൂഹം കേരള - തമിഴ്‌നാട്‌ അതിര്‍ത്തികളില്‍ ഇപ്പോഴുമുണ്ടെന്നോര്‍ക്കണം.
ഇസ്ലാമും ക്രൈസ്‌തവമതവും പരിവര്‍ത്തനത്തെ അനുകൂലിക്കുന്നവരാണ്‌. ഹിന്ദുമതത്തിന്റെ ചട്ടക്കൂടില്‍ അങ്ങനെയൊന്നില്ലതാനും. അതുകൊണ്ടാണ്‌ ഹിന്ദുമതത്തില്‍ നിന്നു മാത്രം മറ്റു മതങ്ങളിലേക്ക്‌ പരിവര്‍ത്തനം നടക്കുന്നത്‌. ഒറ്റപ്പെട്ട ഉദാഹരണങ്ങളല്ലാതെ ക്രിസ്‌തുമതം സ്വീകരിച്ച ഇസ്ലാമിനെ ആര്‍ക്കെങ്കിലും കാണിച്ചുതരാമോ? അതുപോലെ തിരിച്ചും.
ഇസ്‌ളാമിന്‌ ചെറുത്തു നില്‍ക്കാനുള്ള ശേഷിയുണ്ട്‌. ഹിന്ദുവിനതില്ല. ഹിന്ദു ചെറുത്തുനിന്നാല്‍ അത്‌ വര്‍ഗീയതയാകും. ആര്‍.എസ്‌.എസും, വി.എച്ച്‌.പിയും സ്വീകരിക്കുന്ന ചെറുത്തുനില്‍പിന്റെ രീതിയുടെ പ്രശ്‌നംകൂടിയാണിത്‌. ഇവിടെ ഈ സംഘടനകളെ എതിര്‍ക്കുന്നത്‌ മറ്റ്‌ വര്‍ഗീയ സംഘടനകളും രാഷ്‌ട്രീയകക്ഷികളും ഒറ്റക്കെട്ടായിട്ടാണ്‌. അതേസമയം മതപരിവര്‍ത്തനം നടത്തുന്ന ക്രിസ്‌ത്യന്‍ മിഷണറിമാര്‍ ഉള്‍പ്പെടെയുള്ളവരെ എതിര്‍ക്കാന്‍ ഹിന്ദു സംഘടനകള്‍ മാത്രമേയുള്ളു. രാഷ്‌ട്രീയക്കാര്‍ക്ക്‌ ഈ മിഷണറിമാര്‍ കണ്ണിലെ കൃഷ്‌ണമണിയാണ്‌. അതാണ്‌ ഇവരുടെ ധൈര്യവും.
നാഗാലാന്‍ഡിലും മിസോറാമിലുമൊന്നും ഇന്ന്‌ ആദിവാസി ഗോത്രങ്ങളില്ല. ആദിവാസി സമൂഹം ഹൈന്ദവമാണെന്നു വിശ്വസിക്കുന്നത്‌ പരമ്പരാഗതമായ സങ്കല്‍പമാണ്‌. കാരണം ഹൈന്ദവതയ്‌ക്ക്‌ ചട്ടക്കൂടില്ല. അത്‌ ഒരു സംസ്‌കാരമാണ്‌. തുറന്നുകിടക്കുന്ന അവിടേക്ക്‌ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുവരാം, ഇറങ്ങിപ്പോകാം. അതിനു ചട്ടക്കൂടുണ്ടാക്കിയത്‌ സാമുദായങ്ങളും അവരുടെ സംഘടനകളും ചില തീവ്രവാദസംഘടനകളും മാത്രമാണ്‌.
നമ്മുടെ ക്ഷേത്രങ്ങള്‍ പലതും ഈശ്വരദര്‍ശനത്തിനു നിബന്ധനകള്‍ വയ്‌ക്കുമ്പോള്‍ ആദിവാസിയുടെ ക്ഷേത്രത്തില്‍ വിലക്കുകളില്ല. അവിടെ മദ്യവും മാംസവും നിഷിദ്ധമല്ല, ഷര്‍ട്ടൂരേണ്ട, കുളിച്ചില്ലെങ്കിലും കുഴപ്പമില്ല, പള്ളികള്‍പോലെ! ആദിവാസികള്‍ക്ക്‌ ആവശ്യം ദൈവം നല്‍കുന്ന പണമാണ്‌. അതു വേണ്ടുവോളം നല്‍കാന്‍ ക്രൈസ്‌തവമതത്തിനു കഴിയുന്നുണ്ടെന്നതിനാല്‍ അവര്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെടുന്നു. അല്ലാതെ വിദ്യാഭ്യാസവും മരുന്നും കിട്ടാനാണെങ്കില്‍ ക്രിസ്‌ത്യാനിയാകുന്നതെന്തിന്‌?
ഒറീസയിലെ കണക്കുകള്‍ നോക്കുക. ഖണ്‌ഡാമല്‍ ജില്ലയില്‍ മാത്രം 1991ലെ സെന്‍സസ്‌ പ്രകാരം ക്രൈസ്‌തവരുടെ എണ്ണം 75,597 ആയിരുന്നു. പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇത്‌ 1,17,950 ആയി ഉയര്‍ന്നു. 1981ല്‍ ഒറീസയില്‍ ജനസംഖ്യയുടെ 1.7 ശതമാനമായിരുന്ന ക്രൈസ്‌തവര്‍ 2001ല്‍ 2.4 ശതമാനമായിട്ടാണ്‌ വര്‍ധിച്ചത്‌. ഇത്‌ വെറുമെരു വര്‍ധനവല്ല.
കേരളത്തിലെപോലെ ഇനി പെറ്റുകൂട്ടണമെന്ന്‌ അവിടുത്തെ ക്രിസ്‌ത്യാനിയോട്‌ ഒരു വികാരിയും ആഹ്വാനം ചെയ്‌തിരുന്നില്ല. പിന്നെയോ, മതപരിവര്‍ത്തനത്തിലൂടെ പിടിച്ചെടുത്തതാണ്‌ ഈ എണ്ണപ്പെരുപ്പം.

ഖണ്‌ഡാമലിലെ ജനസംഖ്യയുടെ 80 ശതമാനം വരുന്ന ദലിതര്‍ എല്ലാവരാലും അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്നു. കൊടിയ ദാരിദ്ര്യത്തിനിടയില്‍ അവര്‍ക്കു കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ക്രിസ്‌തുമതത്തിലേക്കുള്ള പരിവര്‍ത്തനം. ക്രൈസ്‌തവ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉദ്ദേശ്യശുദ്ധിയുണ്ടായിരുന്നെങ്കില്‍ മതപരിവര്‍ത്തനം നടത്താതെ അവര്‍ സേവ ചെയ്യേണ്ടിയിരുന്നു. അതുണ്ടായില്ല.
ഒറീസയില്‍ മതപരിവര്‍ത്തനത്തിന്‌ ഏറെയും വിധേയരായത്‌ പാണ വിഭാഗത്തില്‍പെട്ടവരാണ്‌. സംവരണത്തിന്‌ അര്‍ഹരായ ഇവര്‍ക്ക്‌ പക്ഷേ, മതപരിവര്‍ത്തനം നടന്നുകഴിഞ്ഞാല്‍ ആനുകൂല്യം കിട്ടില്ല. അത്‌ മറച്ചുവച്ചായിരുന്നു തല്‍ക്കാല ലാഭത്തിനായി മിഷണറിമാര്‍ ഇവരെ പരിവര്‍ത്തനം നടത്തിയത്‌. ദളിതര്‍ക്കും അവരുടെ സംവരണത്തിനും വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന നമ്മുടെ രാഷ്‌ട്രീയക്കാര്‍ ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ്‌. സംവരണനിഷേധത്തിലുള്ള അമര്‍ഷം ഈ വിഭാഗത്തിലെ അല്‍പമെങ്കിലും ചിന്താശേഷിയുള്ള യുവാക്കളെ പ്രകോപിതരാക്കിയിട്ടുണ്ട്‌.
ഇതിനിടയില്‍ വര്‍ഗീയകലാപത്തിന്റെ പേരില്‍ സഹതാപം നേടാനാണ്‌ ക്രൈസ്‌തവ സമൂഹം ശ്രമിക്കുന്നത്‌. നുവാപാഡയില്‍ ഹിന്ദുതീവ്രവാദികളുടെ ആക്രമണത്തില്‍ രജനി മാജി എന്ന ഹിന്ദുയുവതി കൊല്ലപ്പെട്ടിരുന്നു. പദംപൂര്‍ വനിതാകോളജ്‌ വിദ്യാര്‍ഥിനിയായിരുന്ന ഈ 22കാരി ഒരു അനാഥാലയത്തിലെ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ അക്രമികളെറിഞ്ഞ തീപ്പന്തത്തിനിരയായത്‌. അവിടെയുണ്ടായിരുന്ന ഒരു വൈദികന്‍ മൂത്രപ്പുരയില്‍ കയറി രക്ഷപ്പെട്ടു. പക്ഷെ, പുറംലോകത്തു നടന്ന പ്രചരണം ഒരു ക്രൈസ്‌തവയുവതിയാണ്‌ കൊല്ലപ്പെട്ടതെന്നാണ്‌. അക്രമം മാത്രമറിയാവുന്ന ഹിന്ദു തീവ്രവാദികള്‍ക്കെതിരേ വികാരമുണ്ടാക്കാനുള്ള ഒരു തന്ത്രമായിരുന്നു ഇത്‌.
ലക്ഷ്‌മണാനന്ദയെ വധിച്ചതിന്റെ ഉത്തരവാദിത്തം ഏതാനും ദിവസം മുമ്പാണ്‌ മാവോയിസ്റ്റുകള്‍ ഏറ്റെടുത്തത്‌. മാവോയിസ്റ്റുകളും രാഷ്‌ട്രീയക്കാരും എന്തുകൊണ്ടാണ്‌ മതപരിവര്‍ത്തനത്തെ എതിര്‍ക്കാത്തതെന്ന്‌ ചിന്തിക്കുക.
വീണ്ടും ആക്രമിക്കാതിരിക്കാന്‍ തോന്നാത്തവണ്ണം ശക്തമായി തിരിച്ചടിക്കുന്ന രീതിയാണ്‌ ഹിന്ദുതീവ്രവാദികള്‍ പലപ്പോഴും സ്വീകരിക്കുന്നത്‌. അത്‌ അനവധി നിരപരാധികളെ കൊലക്കത്തിക്കിരയാക്കുകയും ചെയ്യും. ഒറീസയില്‍ ഇത്തവണ സംഭവിച്ചതും അതു തന്നെയാണ്‌. കലാപത്തിന്റെ വിഷവിത്ത്‌ വിതച്ചത്‌ ക്രിസ്‌ത്യന്‍ മിഷണറിമാരായിരുന്നു. അതില്‍ നിന്ന്‌ വളര്‍ന്ന വിഷഫലത്തിന്റെ ദുരന്തം, വിതച്ചവര്‍ക്കൊപ്പം നിരപരാധികളും അനുഭവിക്കേണ്ടിവന്നു. ഇപ്പോഴാകട്ടെ അതിന്റെ പേരില്‍ കേരളത്തിലുള്‍പ്പെടെ മുതലെടുപ്പു നടക്കുന്നു. ക്രൈസ്‌തവ മാനേജ്‌മെന്റുകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടുവരെ പ്രതിഷേധം നടന്നു.
ഇസ്ലാം മതപരിവര്‍ത്തനം നടത്തിയിരുന്നത്‌ പലപ്പോഴും ഭീഷണിയുടെ സ്വരമുപയോഗിച്ചായിരുന്നു. പ്രലോഭിപ്പിക്കാന്‍ അവര്‍ക്കു കോപ്പില്ല, ക്രിസ്‌ത്യാനികളെ അപേക്ഷിച്ച്‌. അതേസമയം ക്രൈസ്‌തവസഭകള്‍ ഒരിക്കലും അക്രമത്തിന്റെ പാത സ്വീകരിച്ചിരുന്നില്ല. പണവും സുഖവും വാഗ്‌ദാനം ചെയ്‌ത്‌ പ്രലോഭനത്തിന്റെ വഴിയിലൂടെയാണ്‌ അവര്‍ മതപരിവര്‍ത്തനം നടത്തിയത്‌.
ലോകത്ത്‌ ഇന്ത്യയോളം മതസ്വാതന്ത്ര്യം നല്‍കുന്ന മറ്റൊരു രാജ്യമില്ല. ഇവിടം മതേതരമായതാണ്‌ അതിനു കാരണം. ഹിന്ദുക്കള്‍ അറബിരാജ്യങ്ങളിലോ, ക്രൈസ്‌തവരാജ്യങ്ങളിലോ പോയി ആരേയും മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നില്ല. അങ്ങനെചെയ്‌താല്‍ അവര്‍ക്ക്‌ പിന്നീടൊരിക്കലും ജയിലഴികള്‍ക്കുള്ളില്‍ നിന്നു പുറത്തുവരാനാകില്ല. മാത്രമല്ല, അങ്ങിനെ പരിവര്‍ത്തനം ചെയ്‌തപ്പെടാവുന്നതല്ല ഹൈന്ദവസംസ്‌കാരം. സമീപകാലത്ത്‌ മാലിയില്‍ മതപരിവര്‍ത്തനത്തിനു ശ്രമിച്ച ഒരു മിഷണറിക്ക്‌ ജയിലിലാകേണ്ടിവന്നത്‌ വാര്‍ത്തയായിരുന്നു.
ഇന്ത്യയില്‍ ക്രൈസ്‌തവര്‍ ന്യൂനപക്ഷമാണെന്നാണ്‌ വാദം, അതുപോലെ ഇസ്ലാമും. പക്ഷേ ആഗോളവല്‍ക്കരണം വരികയും ലോകം ഒരു കുടക്കീഴിലാകുകയും ചെയ്യുമ്പോള്‍ യഥാര്‍ഥ ന്യൂനപക്ഷമായി മാറുന്നത്‌ ഹിന്ദു സമൂഹമാണ്‌. ലോകത്ത്‌ ക്രൈസ്‌തവരും ഇസ്ലാമും വന്‍ ഭൂരിപക്ഷമാണെന്നോര്‍ക്കുക. മറ്റൊരു രാജ്യത്തും മതന്യൂനപക്ഷങ്ങള്‍ക്കില്ലാത്ത പ്രവര്‍ത്തനസ്വാതന്ത്ര്യവും സാഹചര്യവും ആനുകൂല്യങ്ങളും ഇന്ത്യയിലുണ്ട്‌. അതു മുതലെടുത്ത്‌ കൂടുതലാളുകളെ തങ്ങളുടെ മതത്തിലേക്ക്‌ ആകര്‍ഷിക്കാനാണ്‌ യഥാര്‍ഥ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്‌. ഇതിനോട്‌ പ്രതികരിക്കുന്നവരെ ഹിന്ദു തീവ്രവാദിയെന്നു മുദ്രകുത്തുക കൂടി ചെയ്യുമ്പോള്‍ കലാപം യാഥാര്‍ഥ്യമാകുന്നു. ഇന്ത്യയെ അതിഭീകരമായ ഒരു വര്‍ഗീയ സംഘര്‍ഷത്തിലേക്കായിരിക്കും ഇത്‌ നയിക്കുക.
മതപരിവര്‍ത്തനത്തെ മുളയിലേ നുള്ളാന്‍ ഇനിയാകില്ല. പക്ഷേ അതിന്റെ വളര്‍ച്ച തടയാനായാല്‍ ഹൈന്ദവതീവ്രവാദത്തിന്‌ ഇവിടെ ശക്തിപ്പെടാനാകില്ല. അതുകൊണ്ട്‌ ഒറീസയിലെ ന്യൂനപക്ഷപീഡനത്തെ എതിര്‍ക്കും മുമ്പ്‌ മതപരിവര്‍ത്തനത്തിനെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ നാം തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

(കറന്റ്‌ അഫയേഴ്‌സ്‌ മാസിക ഫെബ്രുവരി 2009)

35 comments:

 1. ഒറിസ്സ കലാപത്തിന്റെ മറുപുറം കാണുക....

  ReplyDelete
 2. After having read the entire post I still did not understand how conversion caused all of this.

  Like you said Hinduism was a very open culture and thats the only reason why I am a Christian right now. My fore fathers might have been some Adivasis or some lower class caste people. They were converted and educated and helped by missionaries.

  Who else cared to look into those villages ? Who else would go there are build schools, build hospitals and teach them. I am very harsh critic of the Christian leadership and their activities. But there are somethings that they do which needs to be appreciated.

  Why is there, not even a small mention of the political overtones of the sudden feelings against the Christians ? Do you think the NSS and the SNDP (so called protectors of hinduism) did it just to protect hinduism ? Dont they have any political reasons, especially the SNDP.

  Its all divide and rule. You cannot blame the Christians, you cannot blame the hindus. When political interests come between religions worse is bend to happen.

  Like your last sentence, before taking the sword against missionaries lets raise atleast our little finger to help those adivasis and downtrodden people. After they are in a same social status as us, lets come and fight.

  ReplyDelete
 3. സുഹൃത്തേ,

  താങ്കള്‍ പറഞ്ഞ ചില കാര്യങ്ങളോട്‌ യോജിക്കുന്നുവെങ്കിലും പലതിനോടും വിയോജിപ്പാണ്‌. ഓരോന്നും എടുത്തു പറയാന്‍ താല്‍പര്യം തോന്നുന്നില്ല. അതിനായി ആള്‌ ക്യൂവിലുണ്ട്‌.
  കേരളത്തിലെ ഒരു തലമൂത്ത നേതാവിന്റെ മരുമകന്‍ ഡോക്ടറുടെ കയ്യില്‍ ഒരിക്കല്‍ ഒരു നവരത്നമോതിരം കണ്ടു. സായിബാബ അന്തരീക്ഷത്തില്‍ നിന്നും സൃഷ്ടിച്ചു കൊടുത്തതാണത്രെ. പക്ഷെ സായി ബാബയെ കാണാന്‍ ചെല്ലുന്ന സാധാരണക്കാര്‍ക്കാര്‍ക്കും അദ്ദേഹം ഇത്തരം ഒരു സമ്മാനം നല്‍കിയതായി കേട്ടിട്ടില്ല. എല്ലാവര്‍ക്കും ഓരോന്ന് ചുമ്മാതെ അന്തരീക്ഷത്തില്‍ നിന്നും എടുത്തു കൊടുത്താല്‍ പോരെ, നിസ്സാരം. പറഞ്ഞത്‌ സായിബാബയുടെ വിദ്യകളെപ്പറ്റിയല്ല, മറിച്ച്‌ ഹൈന്ദവാചാര്യന്മാര്‍ എല്ലാവരേയും ഒരു പോലെ കണ്ട്‌ സേവിക്കുന്നു എന്നു താങ്കള്‍ പറഞ്ഞപ്പോള്‍ വെറുതേ ഓര്‍ത്തുപോയതാണ്‌.

  ReplyDelete
 4. "ക്രൈസ്‌തവ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉദ്ദേശ്യശുദ്ധിയുണ്ടായിരുന്നെങ്കില്‍ മതപരിവര്‍ത്തനം നടത്താതെ അവര്‍ സേവ ചെയ്യേണ്ടിയിരുന്നു."
  True.

  ReplyDelete
 5. മതസ്വാതന്ത്ര്യം എന്നത് അമിതസ്വാതന്ത്യ്രം എന്നാണ് ന്യൂനപക്ഷങ്ങള്‍ എന്ന് അവകാസപ്പെടുന്ന സമൂഹങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്. അത്തരം ന്യൂനപക്ഷമാണ് ഇപ്പോള്‍ ഭൂരിപക്ഷത്തെ ഭരിക്കാന്‍ ശ്രമിക്കുന്നത്. അതും ഇന്ത്യയിലേ നടക്കൂ...

  നന്മ ചെയ്യുന്നു എന്ന് പുറംലോകത്തിനു തോന്നുന്ന വിധം മതപരിവര്‍ത്തനം ആണ് അവരുടെ ലക്ഷ്യം.

  ശരി, ഹിന്ദുക്കള്‍ മറ്റു ഹിന്ദുക്കളെ സഹായിക്കുന്നില്ല. അതിന് അവരെ പ്രലോഭിപ്പിച്ചു മതം മാറ്റാന്‍ ഈ ന്യൂനതയുള്ള പക്ഷങ്ങള്‍ ആരാ? ആദ്യം അവനവന്‍റെ ന്യൂനത മാറ്റട്ടെ... എന്നിട്ടുമതി മറ്റുള്ളവരെ കൂടി ചേര്‍ത്തു ഭൂരിപക്ഷമാവാന്‍...

  ReplyDelete
 6. " മറ്റൊരു രാജ്യത്തും മതന്യൂനപക്ഷങ്ങള്‍ക്കില്ലാത്ത പ്രവര്‍ത്തനസ്വാതന്ത്ര്യവും സാഹചര്യവും ആനുകൂല്യങ്ങളും ഇന്ത്യയിലുണ്ട്‌. അതു മുതലെടുത്ത്‌ കൂടുതലാളുകളെ തങ്ങളുടെ മതത്തിലേക്ക്‌ ആകര്‍ഷിക്കാനാണ്‌ യഥാര്‍ഥ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്‌. "

  100% യാഥാർത്ഥ്യം.

  ReplyDelete
 7. കമന്റുകള്‍ ഒന്നു കണ്ടോട്ടെ, ഒരു കുഞ്ഞു കനാല്‍ എന്റെ മെയിലിലേക്ക് തുറന്ന് വച്ചിരിക്കുന്നു:)

  ReplyDelete
 8. ഇതിനൊരു പോംവഴി നിര്‍ബന്ധിത മത പരിവര്‍ത്തനം നിയമം മൂലം നിരോധിക്കുക എന്നുള്ളതാണ്.
  വെള്ളായണി വിജയന്‍

  ReplyDelete
 9. "ഹൈന്ദവതയ്‌ക്ക്‌ ചട്ടക്കൂടില്ല. അത്‌ ഒരു സംസ്‌കാരമാണ്‌. തുറന്നുകിടക്കുന്ന അവിടേക്ക്‌ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുവരാം, ഇറങ്ങിപ്പോകാം".
  എന്ന് താങ്കള്‍ തന്നെ പറയുന്നു, പിന്നെയെങ്ങിനെ പത പരിവര്‍ത്തനം ചെറുക്കാന്‍ ചെറുവിരലെങ്കിലും അനക്കാതിരിക്കുന്നതിനെത്രെയുള്ല താങ്കളുടെ രോഷം ഉള്‍ക്കൊള്ളും? ഇപ്പോള്‍ തകര്‍ത്ത ഗ്രാമം പുതുക്കിപ്പണിയാമെന്ന് ഹിന്ദ്യ് സംഘടനകള്‍ പറയുന്നു, എങ്കിലീ പണം മുമ്പേ പാവങ്ങളുടെ പട്ടിണി ഒഴിവാക്കാന്‍ ഉപയോഗിക്കാമായിരുന്നു, എങ്കിലവര്‍ ഹിന്ദു മതം വിട്ട് വേറെ ഒരു മതത്തിലേക്ക് പോകില്ലായിരുന്നു, ഭക്ഷണം കഴിഞ്ഞേ മതമുള്ളൂ... ആശംസകള്‍.

  ReplyDelete
 10. "ഇതിനൊരു പോംവഴി നിര്‍ബന്ധിത മത പരിവര്‍ത്തനം നിയമം മൂലം നിരോധിക്കുക എന്നുള്ളതാണ്."

  There is no such thing as forced conversion. How Can you use force to change your believes ?

  Forcing someone to do anything against his will is already a crime.

  ReplyDelete
 11. ഹിറ്റ്ലര്‍ ഫാസിസത്തിലൂടെ ജര്‍മനി ഭരിച്ചു, അതു പോലെ ഇന്ത്യ ഭരിക്കാന്‍ അല്ലെങ്കില്‍ ശ്രീ സുദര്‍ശന്‍ പറഞ്ഞ പോലെ ഇന്ത്യന്‍ ഉപ ഭൂഖണ്ഡമാകെ ഭരിക്കാന്‍ കോപ്പു കൂട്ടുന്ന സവര്‍ണ്ണ ബ്രഹ്മണ്യത്തിന്. തനതായ ഒരു വിമോചന പ്രത്യയ ശാസ്ത്രവും ഇല്ല എന്നിരിക്കെ അതിന്റെ ഉപജ്ഞാതാക്കാള്‍ കണ്ടു പിടിച്ച ആശയമാണ്‌ വികാരത്തെ എങ്ങിനെ അധികാരാരോഹണത്തിന്‍ ഉപയോഗിക്കാം എന്നത്.

  നുണകള്‍ക്ക് മീതെ നുണകള്‍ സൃഷ്ടിച്ച് ഇല്ലാത്ത ശത്രു ഉണ്ടെന്ന് വരുത്തി തീര്‍ത്ത് ആ വൈകാരിക വേലിയേറ്റത്തില്‍ അധികാരം കൈക്കലാക്കുക. മോഡിയും തോഗാഡിയയും ഉപകരണങ്ങള്‍ മാത്രം, അധികാരം സവര്‍ണ്ണന്റെ കൈയില്‍ നിന്ന് നഷ്ടപ്പെടാതിരിക്കുക എന്ന പരമ ലക്ഷ്യം.

  ദലിതനെയും ന്യൂനപക്ഷങ്ങളെയും അധികാരത്തില്‍ നിന്ന് ബോധപൂര്‍വ്വം അകറ്റി നിര്‍ത്തുക എന്നിട്ട് രാജ്യ സമ്പത്തിനെ ചെറു വരേണ്യ വര്‍ഗത്തിന്റെ വരുതിയില്‍ നിര്‍ത്തുക ... ഇങ്ങിനെ പോകുന്നു അതിന്റെ ലക്ഷ്യങ്ങള്‍.
  കേവല വൈകാരികതക്കപ്പുറം ഹിന്ദു എന്ന അസ്തിത്വം ഇല്ല എന്നത് ഇതിന്റെ വക്താക്കള്‍ക്ക് നന്നായറിയാം ദലിതനല്ലാതെ ഒരികലും സവര്‍ണ്ണന്‍ ഇതിന്റെ ആക്രമണ മുഖത്തുണ്ടാവാറില്ല.

  ഹിന്ദു എന്ന പദം സൈന്ദവ തീര വാസികളെ പുറം ലോകം അഭി സംബോധന ചെയ്തതാണ്‌. ഇന്ത്യയിലുള്ളത്, ജാതികളാണ്‌ അനേകം അനേകം പിന്നെ വേദ മതത്തില്‍ വിശ്വസിക്കാത്ത മറ്റു അടിസ്ഥാന ജനവിഭാഗങ്ങളും.

  ക്രൈസ്തവ ഇസ്ലാം മതങ്ങള്‍ പ്രലോഭനങ്ങള്‍ കൊണ്ടല്ല മറിച്ച് ഇന്ത്യയുടെ ശിഥിലമായ സാമൂഹിക വ്യവസ്ഥക്ക് പകരം വെക്കാന്‍ കഴിയുന്ന സാമൂഹിക വ്യവസ്തകളുള്ളതു കൊണ്ടാണ്‌ പ്രചരിച്ചത്.

  കണ്ണടച്ചിരിട്ടാക്കിയതു കൊണ്ട് കാര്യമില്ല, ഗോള്‍വാള്‍ക്കര്‍ മാത്രമാണ്‌ ലോകചരിത്രത്തില്‍ പരസ്യമായി നവലോകത്ത് വിമോചന പ്രത്യശാസ്ത്രങ്ങളായി അറിയപ്പെടുന്ന മൂന്ന് പ്രത്യയ ശാസ്ത്രങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ചത്. ഇസ്ലാം, ക്രൈസ്തവത പിന്നെ കമ്മ്യൂണിസം.

  സഹോദരാ, സഹജീവികളെ ആ അര്‍ത്ഥത്തിലല്ലെങ്കിലും മനുഷ്യരായെങ്കിലും കാണാന്‍ പരിശീലിക്കുക. രക്തം കുടിച്ചക്രമത്തിലൂടെ അധികാരാരോഹണം നടത്തിയവരൊക്കെ തകര്‍ന്നടിഞ്ഞിട്ടെ ഉള്ളൂ, ഹിറ്റ്ലറടക്കം, ചെണ്ടായോടാണ്‌ വേദമോതുന്നതെങ്കില്‍ ക്ഷമിക്കുക,

  ReplyDelete
 12. അല്ലാ നിയാസേ, മതപരിവര്‍ത്തനമല്ലേ ഇവിടെ പോസ്റ്റിലെ പ്രധാന വിഷയം. അതിനെ എതിര്‍ത്തോ അനുകൂലിച്ചോ ഒന്നും പറഞ്ഞില്ലല്ലോ.ചര്‍ച്ച വഴി തെറ്റിയോ എന്ന് സംശയം.

  വെള്ളായണി വിജയന്‍ മാഷിന്റെ കമന്റിനോട് എനിക്കും യോജിപ്പില്ല. എന്തിനു നിര്‍ബന്ധിത പരിവര്‍ത്തനമെന്നല്ല, പരിവര്‍ത്തനം തന്നെ എന്തിനു? സന്മനസ്സുണ്ടെങ്കില്‍ അങ്ങ് സഹായിച്ചാല്‍ പോരെ?

  ReplyDelete
 13. ദയവായി ഈ മൈനയുടെ ഈ പോസ്‌റ്റുകൂടി കാണുക... എന്നിട്ടു നമുക്ക്‌ ചര്‍ച്ച തുടരാം.
  www.sarpagandhi.blogspot.com

  ReplyDelete
 14. അസമത്വം നിലനിര്‍ത്തണമെന്നു നിയമമുണ്ടാക്കിയ രാജ്യത്ത്(വര്‍ണ്ണ വ്യവസ്ഥിതിയില്‍)ജീര്‍ണ്ണതയല്ലാതെ മറ്റൊന്നും നമുക്കു വഴികളില്ല. സ്വാതന്ത്ര്യം ലഭിച്ച് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും വിപ്ലവ പ്രസ്ഥാനങ്ങളുടെ അടക്കം മണ്ടയില്‍ ബ്രാഹ്മണ്യത്തിന്റെ വിഴുപ്പു ചുമക്കുന്നവരുടെ നേതൃത്വമായ മണ്ടരി ബാധയാണ്.
  കൃസ്ത്യാനികളായെങ്കിലും മനുഷ്യന്‍ ബ്രാഹ്മണ ഹിന്ദു മതത്തിന്റെ ചെകുത്താനില്‍ നിന്നും രക്ഷപ്പെടട്ടെ എന്നാണു തോന്നുന്നത്.
  ഒന്നുമില്ലെങ്കിലും നിലവിളിക്കാനെങ്കിലുമുള്ള സ്വാതന്ത്ര്യം കൃസ്തുമതത്തിലൂടെ ആദിവാസികള്‍ക്കും ദളിതര്‍ക്കും ലഭിക്കും.
  സന്യാസിമാരുടെ കപട വേഷത്തില്‍ ആദിവാസികള്‍ക്കിടയില്‍ കൃസ്തുമത പരിവര്‍ത്തനം നടത്തുന്ന കൂലി പുരോഹിതന്മാര്‍ക്ക് തലയെണ്ണി പണം ലഭിക്കുന്നത് ന്യായീകരിക്കുകയല്ല. എന്നാല്‍ , ഹിന്ദു-മുസ്ലീം എന്നീ നികൃഷ്ട മതങ്ങളില്‍ വിശ്വസിച്ച് നശിക്കുന്നതിനേക്കാള്‍ നല്ലത് , കൃസ്ത്യന്‍ കുഞ്ഞാടായിരിക്കുന്നതുതന്നെ !

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. ഇവിടെ മത പരിവര്‍ത്തനമല്ല വിഷയം, അജണ്ടകള്‍ തങ്ങള്‍ നിശ്ചയിക്കുകയും, ചുറ്റുപാട് അതിനനുസരിച്ച് ചിന്തിക്കുകയും പ്രതികരിക്കുകയും വേണമെന്നു പറയുന്ന മനോഭാവമാണ്‌. സംഘ പരിവാരമെന്ന അപകടകരമായ ആ മനോഭാവത്തെയാണ്‌ ഞാന്‍ വിമര്‍ശിച്ചത്‌. മതപരിവര്‍ത്തനം ഒരു കാരണം കാരണത്തിനു വേണ്ടി കണ്ടു പിടിച്ചതാണ്. ഗോവധം, അങ്ങിനെ കുറെയുണ്ടല്ലോ, മനുഷ്യ കുലത്തിന്‌ ഒരര്‍ത്ഥത്തിലും പുരോഗതിക്കു നിധാനമാകാത്ത വിഷയങ്ങള്‍.

  എനിക്കെന്റെ മതം പ്രിയമാണെന്നതു പോലെ, മറ്റുള്ളവര്‍ക്ക് അവരുടെ മതങ്ങളും പ്രിയമാണെന്നതു സമ്മതിക്കുന്നു. ഇന്ത്യയിലെ ഒരു ജാതിയും അതു പ്രചരിപ്പിക്കാന്‍ അതിന്റെ വിശ്വാസികളോടാവശ്യപെടുന്നില്ല എന്നത്, വ്യവസ്താപിത നിയമ വ്യവസ്തകളുള്ള തങ്ങള്‍ വിശ്വസിക്കുന്നത് മറ്റുള്ളവരിലെത്തണം എന്നു ആവശ്യപ്പെടുന്ന മതങ്ങളുടെ കുറ്റമല്ല. അതു ആ രീതിയില്‍ സമാധാനത്തോടെ പ്രചരിപ്പിക്കാന്‍ അനുവദിക്കുന്ന സ്വാതന്ത്ര ഇന്ത്യയുടെ ഭരണാഘടനാ ശില്പി ഒരു ചമാര്‍ ആയിപോയത്‌ കൊണ്ടു സംഭവിച്ചതാണെന്ന മനോഭാവമാണ് എനിക്കു മനസ്സിലാകാത്തത്

  എനിക്കു പറയാനുള്ളത്‌ ഈ വംശീയ വര്‍ഗീയ ഭ്രാന്തിനെ അഴിച്ചു വിട്ടാല്‍ ഒരു പക്ഷെ നിങ്ങളീ പറഞ്ഞ, മത പരിവര്‍ത്തന ഭീതി ഒഴിഞ്ഞെന്നിരിക്കും, മറ്റു ജനവിഭാഗങ്ങളെ കാല്‍ കീഴില്‍ ചവിട്ടി പിടിച്ച് അധികാര ശീതളിമ ആസ്വദിക്കാം എന്നു കരുതിയവെരെല്ലാം ചരിത്രം ഒന്നു തലമുറ മറിയുമ്പോഴേക്കും തകര്‍ന്നു പോയിട്ടുണ്ട്, എന്തായാലും ചരിത്രത്തിന്‌ 1925 മുതല്‍ ആരംഭിക്കുക സാധ്യമല്ലല്ലോ.

  ReplyDelete
 17. അല്ല ഈ മത പരിവര്‍ത്തനം ഏതാണ്ട് വലിയ അപരാധമാണെന്നമട്ടിലാണല്ലോ.. മനുഷ്യന്റെ മൌലികമായ അവകാശമാണു സുഹൃത്തുക്കളേ ഈ മത പരിവരത്തനം, അത് കാശു വാങ്ങിയിട്ടായാലും അല്ലാതെയായാലും. അതിനെതിരെ അസഹിഷ്ണുക്കളായിട്ടു കാര്യമില്ല.

  പാവപ്പെട്ടവന്‍ കാശു വാങ്ങിയോ അല്ലാതെയോ ഇഷ്ടം പോലെ മത പരിവര്‍ത്തനം നടത്തട്ടെ.. ആര്‍ക്കെങ്കിലും അസഹിഷ്ണുത അനുഭവപ്പെടുന്നെങ്കില്‍ വല്ല മനശ്ശാസ്ത്രജ്ഞനേയും കാണുക.

  ReplyDelete
 18. "ക്രൈസ്‌തവ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉദ്ദേശ്യശുദ്ധിയുണ്ടായിരുന്നെങ്കില്‍ മതപരിവര്‍ത്തനം നടത്താതെ അവര്‍ സേവ ചെയ്യേണ്ടിയിരുന്നു."

  ReplyDelete
 19. "ക്രൈസ്‌തവ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉദ്ദേശ്യശുദ്ധിയുണ്ടായിരുന്നെങ്കില്‍ മതപരിവര്‍ത്തനം നടത്താതെ അവര്‍ സേവ ചെയ്യേണ്ടിയിരുന്നു."

  ക്രൈസ്തവമിഷനറിമാര്‍ക്ക് ഉദ്ദേശശുദ്ധിയില്ലായിരിക്കാം, എന്നുവച്ച്? അവരെയങ്ങു ചുട്ടുകൊല്ലാമെന്നോ? നിയമവിരുദ്ധമായി അവരൊന്നും ചെയ്യുന്നില്ലല്ലോ?ഉദ്ദേശശുദ്ധിയില്ലാത്തവരെയൊക്കെ കത്തിക്കാനാണെങ്കില്‍ ഇന്ത്യയില്‍ വിറക് തികയില്ല!

  നിര്‍ബന്ധിതമതപരിവര്‍ത്തനമോ? അതെപ്പോ നടന്നു? ഓര്‍മ്മ ശരിയാണെങ്കില്‍ ഔറംഗസേബ് ആയിരത്തീഎഴുന്നൂറ്റിനാലില്‍ മരിച്ചു!

  “മറ്റൊരു രാജ്യത്തും മതന്യൂനപക്ഷങ്ങള്‍ക്കില്ലാത്ത പ്രവര്‍ത്തനസ്വാതന്ത്ര്യവും സാഹചര്യവും ആനുകൂല്യങ്ങളും ഇന്ത്യയിലുണ്ട്‌“

  ഉവ്വ! ധൈര്യമുണ്ടെങ്കില്‍ കര്‍ണ്ണാടകയിലെ (ഉത്തരേന്ത്യയിലെയും) സകല സര്‍ക്കാരോഫീസുകളിലും കാണുന്ന (നിയമവുരുദ്ധമായ) പൂജാമുറികളില്‍ ഒരു കുരിശുനാട്ടി പ്രാര്‍ത്ഥിക്ക്...

  ReplyDelete
 20. നിര്‍ബന്ധിതമതപരിവര്‍ത്തനം !
  അതു ചെയ്തിട്ടുള്ളത് സംഘ പരിവാരങ്ങള്‍ മാത്രമല്ലേ..
  http://www.hindu.com/2008/10/13/stories/2008101356471200.htm

  ഒരു ജനാധിപത്യ സംസ്ഥാനത്ത് ഭരണം നടത്തുന്നത് തീവ്രവാദികള്‍. വോട്ട് ചെയ്തവര്‍ മണ്ടന്മാര്‍!

  ReplyDelete
 21. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ല. പ്രലോഭിത മതപരിവര്‍ത്തനമാണ് നടക്കുന്നത്.

  വിദേശപണം നിര്‍ല്ലോഭം വാരിയെറിഞ്ഞുകൊണ്ടാണിത് നടത്തുന്നത്. കേരളത്തില്‍ പെന്തക്കോസ്തില്‍ ചേരുന്നയാള്‍ക്ക് 5000 മുതല്‍ 10000 വരെയാണ് റേറ്റ്. കുടുംബമായിട്ടാണെങ്കില്‍ അത് 25-30 വരെയൊക്കെയാകും. പാസ്റ്ററായി പ്രവര്‍ത്തിക്കാമെങ്കില്‍ മാസം 5000 രൂപ കിട്ടും. പുതുതായി കൊണ്ടുവരുന്നവരുടെ തലയെണ്ണി കമ്മീഷനും.

  പുതിയ മതത്തില്‍ ചേര്‍ന്നുകഴിയുന്നതോടെ മെല്ലെ മെല്ലെ സഹായമൊക്കെ നിലയ്ക്കും. ഉദ്ദേശം സാധിച്ചില്ലേ ഇനി കാ‍ശുകൊടുത്തിട്ടെന്താ കാര്യം. അവര്‍ പണസഞ്ചിയുമായി പുതിയ ഇരകളെത്തേടി യാത്രയാകും.

  ഇങ്ങനെ വെട്ടിലായ നിരവധിയാളുകളുണ്ട്. തമിഴ്‌നാട്ടില്‍ ഈ ചതിയില്‍ പ്രതിക്ഷേധിച്ച് ആയിരക്കണക്കിനാളുകള്‍ തിരികെ തങ്ങളുടെ പൂര്‍വ്വമതത്തില്‍ ചേര്‍ന്നത് ഓര്‍മ്മിക്കുമല്ലോ.

  പ്രലോഭിപ്പിച്ച് എണ്ണം കൂട്ടുന്ന ഈ വിദ്യ വിദേശപണത്തിന് മാര്‍ഗ്ഗമില്ലാത്ത മറ്റു മതങ്ങള്‍ക്ക് സാധിക്കില്ല. അവര്‍ അക്രമത്തിലേക്ക് തിരിയുന്നതിന്റെ കാരണവുമിതാകാം. എണ്ണം കൂട്ടുന്നതിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും മനസിലാക്കേണ്ടതുണ്ട്. ഉദാഹരണം ആസാം.

  ഇന്തയിലെ മിക്ക ക്രൈസ്തവ സഭകളുടെയും ആസ്ഥാനമാ‍യ തിരുവല്ലയില്‍ ഇതുമായി ബന്ധപ്പെട്ട കഥകള്‍ക്കൊരു ക്ഷാമവുമില്ല.

  ReplyDelete
 22. 5000 അല്ല ചിലപ്പോള്‍ വെറും 100 രൂപയ്ക്ക് വേണ്ടി മതം മാറിയെന്നു വരും..അല്ലെങ്കില്‍ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി..അതു പറ്റില്ലെന്നു പറയാന്‍ ഒരുത്തനും അവകാശമില്ല.
  സര്‍ക്കാരു പോലും പലിശയില്ലാതെ കടം കൊടുക്കുന്ന കാലമല്ല, പിന്നെ മിഷണറിമാര്‍ക്ക് മതപരിവര്‍ത്തനം ചെയ്യാനുള്ള അവകാശവമുണ്ട്. അങ്ങിനെ തന്നെ വേണം താനും.

  ഇതു ജനാധിപത്യ രാജ്യമാണു, പഴയ ഫ്യൂടല്‍ സംവിധാനമൊക്കെ കാലം ചെന്നെന്നു മനസ്സില്ലാക്കാത്തവര്‍ പിച്ചും പേയും പറയും.

  ReplyDelete
 23. എല്ലാവരും പ്രസ്തുത മതത്തിലേക്ക് മാറിക്കഴിഞ്ഞാല്‍ ഭാരതം സ്വര്‍ഗ്ഗരാജ്യമാകുമെങ്കില്‍ നല്ലതുതന്നെ. എന്നാല്‍ യാഥാര്‍ഥ്യം അതില്‍ നിന്നും വളരെയകലെയാണ്. 90%ല്‍ അധികമാളുകള്‍ മതപരിവര്‍ത്തനത്തിന് വിധേയരായ നാഗാലാന്റിലെ സ്ഥിതി ഇപ്പോഴും പരമദയനീയമല്ലേ. ഭൂരിപക്ഷവും അധികാരവും മിഷനറികള്‍ക്ക് കിട്ടിയപ്പോള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നിലച്ചു. തീവ്രവാദം വര്‍ദ്ധിക്കുകയും ചെയ്തു.

  ലോകത്തിലേറ്റവും കൂടുതല്‍ ദരിദ്രരുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് നോക്കൂ അവിടെ ക്രിസ്തുമതമല്ലേ ബഹുഭൂരിപക്ഷം. അവിടെയെന്താ കാരുണ്യപ്രവര്‍ത്തനങ്ങള്‍ (?) ഇവിടത്തെപ്പോലെ നടക്കുന്നതായി നാമറിയാത്തത്. അവിടെ എണ്ണം കൂട്ടലിന് സ്കോപ്പില്ലെന്നതുതന്നെ കാരണം.

  മലപ്പൂറത്ത് അതിദയനീയസ്ഥിതിയുള്ള മുസ്ലിം കുടുംബങ്ങളുടെല്ലോ അവരെയൊന്നും സഹായിക്കേണ്ടേ? ഉവ്വാ..അവിടെ പരിവര്‍ത്തനത്തിന് ചെന്നാല്‍ വിവരമറിയും !

  അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, ഇറാന്‍ അങ്ങനെ കിടക്കുകയല്ലേ അതിദരിദ്രരുടെ രാജ്യങ്ങള്‍ അവിടെയൊക്കെയാണ് യഥാര്‍ഥ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് :)

  ReplyDelete
 24. ചില കമന്റുകള്‍ ഒക്കെ കണ്ടാല്‍ ചിരിക്കാതെന്ത് ചെയ്യും?
  ഒരു കുടുംബം പെന്തക്കോസ്തിലേക്ക് മാറുന്നെങ്കില്‍ 25000 രൂപയോ?
  എവിടാ അനൂപേ ഇത്രയും സാമ്പത്തികമുള്ള പെന്തക്കോസ്ത് സഭ?
  ചില പെന്തക്കോസ്തുകാര്‍ അടുത്ത സുഹൃത്തുക്കളായി ഉള്ളതുകൊണ്ട് ഇതിന്റെ സത്യാവസ്ഥ അറിയാന്‍ പറ്റി അല്ലെങ്കില്‍ ഞാനും വിശ്വസിച്ചുപോയേനേ:(
  പിന്നെ പാസ്റ്ററാ‍യി പ്രവര്‍ത്തിച്ചാല്‍ 5000 രൂപ, അത് വാസ്തവം
  അംഗീകരിക്കപ്പെട്ട സഭയുടെ പാസ്റ്ററായാല്‍ (ഫുള്‍ ടൈം)ചെലപ്പൊ അതില്‍ അധികവും കിട്ടും പക്ഷേ അവര്‍ ഇരിക്കുന്ന സഭ അത്രയും വലുതായിരിക്കണം. അല്ലെങ്കില്‍ വീട്ടില്‍ അടുപ്പ് പുകയില്ല:(
  പാസ്റ്ററാവുന്ന ആര്‍ക്കും അയ്യായിരം വച്ച് കിട്ടിയിരുന്നെങ്കില്‍ പാസ്റ്ററാവാന്‍ കേരളത്തില്‍ ജനം പോരാതെ വന്നേനേ അനൂപേ, ഒരു കാര്യം ആരോപിക്കുമ്പോള്‍ അതിലെത്രമാത്രം വാസ്തവമുണ്ടെന്ന് ഒന്നന്വേഷിക്കുന്നത് നല്ലതായിരിക്കും
  സുഹൃത്തിന്റെ വാക്കുകളില്‍ നിന്ന്:
  അതെ ചില പാസ്റ്റേഴ്സിനുപതിനായിരം ഒക്കെ കിട്ടുന്നുണ്ട്, കാരണം കേരളത്തിലെ സഭകളില്‍ അവര്‍ ശുശ്രൂഷിക്കുന്ന സഭകള്‍ തന്നെയാണ് അവര്‍ക്ക് ശമ്പളം കൊടുക്കുന്നത്,
  മാസംതോറുമുള്ള ശമ്പളം കൂടാതെ ഏതെങ്കിലും സ്പെഷ്യല്‍ പ്രാര്‍ത്ഥനയുണ്ടെങ്കില്‍ വീട്ടുകാരും എന്തെങ്കിലും കൊടുക്കും, അത് ചെലപ്പോള്‍ നൂറോ ഇരുന്നൂറോ ഒക്കെയാവാം, നല്ല സാമ്പത്തിക ശേഷിയുള്ള സഭകളാണെങ്കില്‍ നൂറ് പേരെങ്കിലും അംഗങ്ങളായിട്ടുണ്ടെങ്കില്‍ അത്രയും ഒക്കെ കിട്ടും, എന്നാല്‍ പത്ത് പേര്‍ അംഗങ്ങളായിട്ടുള്ള സഭകളും ഉണ്ട്, അവിടെ ശുശ്രൂഷിക്കുന്നവര്‍ക്ക് മിക്കവാറും പട്ടിണിയാവും ശമ്പളം.സ്വന്തം വീട്ടില്‍ അടുപ്പ് പുകയാന്‍ പണമില്ലാത്തവരാ പുതിയ ആളുകള്‍ക്ക് 25000 രൂ കൊടുത്ത് സഭ മാറാന്‍ പ്രേരിപ്പിക്കുന്നത്:(
  എന്നാല്‍ !സാധാരണ ഗതിയില്‍ പുതിയ പാസ്റ്റേഴ്സ് ആയിരിക്കും അത്തരം പുതിയ ചര്‍ച്ചുകളില്‍ മിനിസ്ട്രി ചെയ്യുന്നത്, സാധാരണ ഗതിയില്‍ അഞ്ചു വര്‍ഷം കൊണ്ട് ആ സഭ വളരും പത്തമ്പത് അംഗങ്ങളായാല്‍ സ്വയം പര്യാപ്തതയാവും, പിന്നെ ജീവിച്ചുപോകാന്‍ ബുദ്ധിമുട്ടുണ്ടാവില്ല,എന്നാല്‍ നല്ലതുപോലെ പ്രസംഗിക്കാന്‍ കഴിവുള്ളവരും, സഭയുടെ ഏറ്റവും നേതൃസ്ഥാനത്തിരിക്കുന്നവര്‍ക്കും നല്ല വരുമാനമുണ്ട്, ചിലര്‍ കോടികള്‍ ഉണ്ടാക്കിയിട്ടുണ്ട്, അത് എല്ലാവരും പറയുന്നത് പോലെ സായ്പ്പന്മാര്‍ കൊടുക്കുന്നതൊന്നും അല്ല, സഭയിലെ ഒരു വലിയ കൂട്ടം വിശ്വാസികള്‍ അമേരിക്കയിലും, ഇംഗ്ലണ്ടിലും ഗള്‍ഫ് രാജ്യങ്ങളിലും ഉണ്ട്, നല്ല കഴിവുള്ളവര്‍ മീറ്റിങ്ങുകള്‍ക്കും , കണ്‍‌വെന്‍ഷനുകള്‍ക്കും ഒക്കെ ആയി വിദേശത്ത് പോകും അവിടെ നിന്ന് ലക്ഷക്കണക്കിനു സമ്പാദ്യവും ആയിട്ടാണ് തിരിച്ചുവരുന്നത്,പക്ഷേ അത്തരം ക്രീം ലേയര്‍ കഷ്ടിച്ച് ഒരു നൂറ് പേരേ കാണൂ മൊത്തം പെന്തക്കോസ്ത് സഭകളില്‍.അവരൊന്നും സഭാ ശുശ്രൂഷയുള്ള പാസ്റ്ററന്മാരേയല്ല.സഭ വളര്‍ത്തുന്നത് അവരുടെ ഉത്തരവാദിത്വമല്ലെന്ന് ചുരുക്കം. കൂടാതെ അവരൊന്നും നയാ പൈസ ആര്‍ക്കും കൊടുത്ത് സഹായിക്കില്ല, മറ്റേത് സമൂഹം പോലെയാണ് പെന്തക്കോസ്ത്കാരും)

  ഇനി, ഓറീസയിലെ നിര്‍ബന്ധിതമോ പ്രലോഭനമോ ആയ മതപരിവര്‍ത്തനത്തെ കുറിച്ച് കേട്ടത് അവിടെ സ്കൂള്‍ നടത്തുന്ന ഒരു സിസ്റ്റെര്‍ പറഞ്ഞത്, അവരുടെ സ്കൂളിന്റെ വാന്‍ ഓടിക്കുന്നത് ഒരു ഹിന്ദുവാണ് കഴിഞ്ഞ 13 വര്‍ഷമായി അയാള്‍ തന്നെയാണ് ഡ്രൈവറായി ജോലിചെയ്യുന്നത് എന്ന്.
  ഇനിയും എനിക്ക് മറ്റൊരു അയല്‍‌വാസിയുണ്ട് ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍, അമേരിക്കയില്‍ നിന്ന് വന്ന ഒരു പാസ്റ്ററുടെ സ്കോര്‍പിയോ അവനാണ് ഓടിക്കുന്നത് അയാള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ അമേരിക്കയില്‍ നിന്നു വരും ഇവനെ എവിടെ നിന്നെങ്കിലും തപ്പിപിടിക്കും,ഒന്ന്/ഒന്നരമാസം അവനു കുശാല്‍ (അവന്‍ നേരിട്ട് പറഞ്ഞത്) പോകുമ്പോള്‍ നല്ല ശമ്പളവും കൊടുത്തിട്ട് പോകും.
  അങ്ങനെ എത്രയെത്ര, ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം:)
  ഇതില്‍ കമന്റു ചെയ്ത മിക്ക ആളുകളും ക്രിസ്ത്യാനികളുടെ മോഡസ് ഓപെരാണ്ടിയെകുറിച്ച് വല്യ പിടിയില്ലാതെയാണ് എഴുതിയിട്ടുള്ളത്. വക്രബുദ്ധി സഹിതം ഏതോ കെട്ടുകേള്‍വികളാണ് മിക്കാ‍ാളുകളുടെയും കമന്റിനാധാരം, ചര്‍ച്ച കൊഴുക്കട്ടെ കൂടുതല്‍ തെളിവുകളും ആയി വരാം:)

  ReplyDelete
 25. "എല്ലാവരും പ്രസ്തുത മതത്തിലേക്ക് മാറിക്കഴിഞ്ഞാല്‍ ഭാരതം സ്വര്‍ഗ്ഗരാജ്യമാകുമെങ്കില്‍ നല്ലതുതന്നെ. എന്നാല്‍ യാഥാര്‍ഥ്യം അതില്‍ നിന്നും വളരെയകലെയാണ്. 90%ല്‍ അധികമാളുകള്‍ മതപരിവര്‍ത്തനത്തിന് വിധേയരായ നാഗാലാന്റിലെ സ്ഥിതി ഇപ്പോഴും പരമദയനീയമല്ലേ. ഭൂരിപക്ഷവും അധികാരവും മിഷനറികള്‍ക്ക് കിട്ടിയപ്പോള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നിലച്ചു. തീവ്രവാദം വര്‍ദ്ധിക്കുകയും ചെയ്തു."

  ഈ തീവ്രവാദം വര്‍ദ്ധിച്ചത് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നിലച്ചതുകൊണ്ടാണെന്നാണോ ? എങ്കില്‍ കാരുണ്യപ്രവര്‍ത്തനം തുടങ്ങുന്നതിനുമുന്‍പും തീവ്രവാദികളാകേണ്ടതല്ലേ. തീവ്രവാദികളുണ്ടാകുന്നതിനെപ്പറ്റിയുള്ള പുതിയ തിയറി കേള്‍ക്കാന്‍ താല്പര്യമുണ്ട്. ഇവിടെത്തന്നെയോ വേറെ പോസ്റ്റായ്
  --------------------

  “ലോകത്തിലേറ്റവും കൂടുതല്‍ ദരിദ്രരുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് നോക്കൂ അവിടെ ക്രിസ്തുമതമല്ലേ ബഹുഭൂരിപക്ഷം. അവിടെയെന്താ കാരുണ്യപ്രവര്‍ത്തനങ്ങള്‍ (?) ഇവിടത്തെപ്പോലെ നടക്കുന്നതായി നാമറിയാത്തത്. അവിടെ എണ്ണം കൂട്ടലിന് സ്കോപ്പില്ലെന്നതുതന്നെ കാരണം.“

  എണ്ണം കൂട്ടിക്കോട്ടെ അനൂപേ.. അതിനിത്ര ബേജാറാവുന്നതെന്തിനു. ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ വ്യാകുലപ്പെട്ടാല്‍ പോരെ
  -------------------------

  മലപ്പൂറത്ത് അതിദയനീയസ്ഥിതിയുള്ള മുസ്ലിം കുടുംബങ്ങളുടെല്ലോ അവരെയൊന്നും സഹായിക്കേണ്ടേ? ഉവ്വാ..അവിടെ പരിവര്‍ത്തനത്തിന് ചെന്നാല്‍ വിവരമറിയും !
  അതുകൊണ്ടെന്തു വേണമെന്നാണു അനൂപ് ഉദ്ദേശിക്കുന്നത് ? പാക്കിസ്ഥാനില്‍ പട്ടാള ഭരണം വന്നാല്‍ നമുക്കും പട്ടാളഭരണം വേണമെന്നാണോ?

  ---------------------------
  അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, ഇറാന്‍ അങ്ങനെ കിടക്കുകയല്ലേ അതിദരിദ്രരുടെ രാജ്യങ്ങള്‍ അവിടെയൊക്കെയാണ് യഥാര്‍ഥ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് :)

  മുകളില്‍ പറഞ്ഞത് !

  ReplyDelete
 26. അനൂപേ, അനൂ‍പ് കരുതുമ്പോലെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളല്ല ഭൂരിപക്ഷം. മുസ്ലീങ്ങളാണ് പ്രത്യേകിച്ച് വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടുതല്‍!

  അതുപോലെ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത്!
  അല്‍ ജസീറ ടിവിയുടെ കണ്ടെത്തല്‍ അനുസരിച്ച് ഒരു വര്‍ഷം 6മില്യണ്‍ മുസ്ലീങ്ങളാണ് ,ക്രിസ്ത്യാനികളായിക്കൊണ്ടിരിക്കുന്നത്, ഒരു മണിക്കൂറില്‍ 617 മുസ്ലീങ്ങളും.

  അതുപോലെ പാശ്ചാത്യ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളും ഏറെപ്പേര്‍ മതപരിവര്‍ത്തനത്തിനു വിധേയരാവുന്നുണ്ട്.
  പറയാനാണെങ്കില്‍ ഏറെയുണ്ട്.
  ഇന്‍ഡ്യയല്ല ഏറ്റവും കൂടുതല്‍ മത സഹിഷ്ണുതയുള്ള രാജ്യം, മറ്റു മതങ്ങളോടും ആളുകളോടും ഏറ്റവും കൂടുതലസഹിഷ്ണുതയുള്ളവരാണ് നമ്മള്‍ ഇന്‍ഡ്യക്കാര്‍, അത് വെളുത്തവനായാലും കറുത്തവനായാലും പാകിസ്ഥാനിയായാലും ബെംഗ്ലാദേശിയായാലും ലങ്കനായാലും അങ്ങനെ തന്നെ, എന്തിന് മറ്റൊരു സ്റ്റേറ്റുകാരനെ കണ്ടാല്‍ പോലും സ്നേഹത്തോടെ , മര്യാദയോടെ നമ്മള്‍ എത്രപേര്‍ പെരുമാറും അതുകൊണ്ട് സഹിഷ്ണുതയുടെ കണക്ക് ഒക്കെ അവിടെ ഇരിക്കട്ടെ,ലോകം മൊത്തം കണ്ണ് തുറന്ന് കാണൂ നമ്മള്‍ വസിക്കുന്ന പൊട്ടക്കുളം എത്ര ചെറുതാന്ന് മനസിലാവും!

  ReplyDelete
 27. ഒരു സംഘപരിവാര്‍ ഗുണ്ടയായി മുദ്രകുത്തപ്പെടുമോ എന്ന ഭയത്താല്‍,
  ഈ വിഷയത്തില്‍ ഇനി കമന്റാന്‍ ഞാനില്ല :)
  വായനക്കാരനായി ഇവിടെയുണ്ടാകും.

  ReplyDelete
 28. അനൂപ് അവസാനം പറഞ്ഞത് പോയന്റ്. സംഘപരിവാര്‍ ആയി മുദ്രകുത്തപ്പെടുന്നത് പോലും അപമാനകരമായി കരുതുന്ന ആ മനസ്സിന് സല്യൂട്ട്.

  ഒപ്പം അങ്കിളിനോട് 100% യോജിപ്പ്. മതപരിവര്‍ത്തനം തന്നെ എന്തിന്? സത്യത്തില്‍ സ്വമേധയാ മതം മാറുന്നവരെക്കൂടി പിന്തിരിപ്പിക്കുകയാണ് മതമേലധികാരികള്‍ ചെയ്യേണ്ടത്. അല്ലേ, മറ്റ് മതങ്ങളോട് ബഹുമാനമുണ്ടെങ്കില്‍ അങ്ങനെയല്ലേ ചെയ്യേണ്ടത്?

  ReplyDelete
 29. അടിസ്ഥാന പ്രശ്നങ്ങളിലേക്ക്, ചൂണ്ടുന്ന എന്റെ കമന്റുകള്‍ എന്തു കൊണ്ടോ അവഗണിക്കപ്പെട്ടു. ഇതും സംഘപരിവാര മന്സ്സിന്റെ ഒരു രീതിയല്ലെ, .. ഇന്നു വായിച്ച ഒരു പോസ്റ്റിവിടെ കമന്റുന്നു,.. പ്രസ്ക്തമെന്നു തോന്നിയതു കൊണ്ട്.

  ('കമ്യൂണലിസം കോമ്പാറ്റി'ല്‍ നിന്ന്. വിവ: സ്മിതേഷ്)

  തുടരുന്ന പൊട്ടിത്തെറികള്‍ ആരുടെ വക?
  ടീസ്റ്റാ സെറ്റല്‍വാദ്

  2006 ഏപ്രിലില്‍ മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയില്‍ ഒരു ആര്‍.എസ്.എസുകാരന്റെ വീട്ടിലുണ്ടായ ആകസ്മികസ്ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും നാല് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. വീട്ടിലുണ്ടായിരുന്ന പടക്കം പൊട്ടിയാണ് അപകടമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു എന്നാണ് എഫ്.ഐ.ആറില്‍. പള്ളികളിലും മറ്റും ആക്രമണം
  നടത്താന്‍ ഹിന്ദുതീവ്രവാദികള്‍ സൂക്ഷിച്ച ബോംബ് ആകസ്മികമായി പൊട്ടിയാണ് അപകടംനടന്നതെന്ന് പോലിസ് പിന്നീട് നടത്തിയ അന്വേഷണങ്ങളില്‍ തെളിഞ്ഞു.
  ഹിന്ദുതീവ്രവാദികളെ ബോംബുമായി ബന്ധപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, നാടിനെ നടുക്കുന്ന സ്ഫോടനങ്ങള്‍ തുടരത്തുടരെ ഉണ്ടാകുമ്പോഴും പോലിസും ഇന്റലിജന്‍സും ഇസ്ലാമിക തീവ്രവാദസംഘടനകളുടെ ഇന്ത്യന്‍/സ്വദേശി രൂപങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് പതിവ്. ഇത്തരം ആരോപണങ്ങള്‍ അപൂര്‍വമായി മാത്രമേ കോടതികളില്‍ തെളിയിക്കാന്‍
  കഴിഞ്ഞിട്ടുള്ളൂ. ആരോ ചെയ്യുന്ന ഭീകരതയുടെ പേരില്‍ സമൂഹത്തെ മൊത്തം ഭീകരവാദികളായി ചിത്രീകരിക്കുന്നു എന്നൊരു വികാരം ഇന്ത്യയിലെ മുസ്ലിംകള്‍ക്കിടയിലുണ്ട്.

  ഇത്തരം തിരിച്ചടികള്‍ക്കിടയിലും നാന്ദേഡ് സംഭവം നല്ലൊരു വിഭാഗം മതേതരവാദികളുടേയും മുസ്ലിം സംഘടനകളുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഹിന്ദു തീവ്രവാദികള്‍ കൈയോടെ പിടികൂടപ്പെട്ട ഈ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണവും വിചാരണയും നടക്കുന്നുണ്ടോ എന്ന് അവര്‍ നിരന്തരം ശ്രദ്ധിച്ചു. തദ്ഫലമായി കേസ് പോലിസില്‍ നിന്ന് തീവ്രവാദവിരുദ്ധ സ്ക്വാഡിനും അവരില്‍ നിന്ന്
  സി.ബി.ഐക്കും കൈമാറി.

  തുടക്കം മുതല്‍ കേസ് നിരീക്ഷിച്ചുവന്ന ഞങ്ങളുടെ നിരന്തര അന്വേഷണത്തില്‍ പോലിസും തീവ്രവാദ വിരുദ്ധ സ്ക്വാഡും കാണിച്ച ഞെട്ടിക്കുന്ന പക്ഷപാതകഥകളാണ് പുറത്തുവന്നത്.പൂര്‍ണവും പക്ഷപാതരഹിതവുമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിച്ച സി.ബി.ഐയുടെ മുഖമായിരുന്നു ഏറ്റവും വികൃതം. എങ്ങനെയും പ്രതികളെ രക്ഷിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് സി.ബി.ഐ കേസ് അന്വേഷിച്ചത്. ഇവിടെ
  സ്വാഭാവികമായ ചോദ്യം ഉയര്‍ന്നുവരുന്നു. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയിലും വര്‍ഗീയതയുടെ കറ പുരണ്ടിട്ടുണ്ടോ?

  2006 ഏപ്രില്‍ അഞ്ചിനോ ആറിനോ രാത്രിയിലാണ് പി.ഡബ്ല്യു.ഡിയില്‍നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച ലക്ഷ്മണ്‍ ഗുണ്ടയ്യ രാജ്കോണ്ട്വാറിന്റെ വീട്ടില്‍ സ്ഫോടനമുണ്ടായത്.നരേഷ് രാജ് കോണ്ട്വാറും ഹിമാന്‍ഷു പാന്‍സയും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവരുടെ കൂട്ടാളികളായ മരോട്ടി കേശവ് വാഗ്, വിദുല്‍ക്കര്‍ എന്നുവിളിക്കുന്ന യോഗേഷ് ദേശ്പാണ്ഡെ, ഗുരുരാജ് ജയ്റാം
  തുപ്തേവാര്‍, രാഹുല്‍ മനോഹര്‍ പാണ്ഡെ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
  അന്ന് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഭാഗ്യനഗര്‍ സ്റ്റേഷനിലെ അസി. ഇന്‍സ്പെക്ടര്‍ രവീന്ദ്ര പുരുഷോത്തം ദഹേദ്കറാണ് ആദ്യപരാതി രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ തയാറാക്കിയത്. ഇതനുസരിച്ച് നരേഷ്രാജ് കോണ്ട്വാര്‍ വീട്ടില്‍ പടക്കക്കച്ചവടം നടത്തി വരികയായിരുന്നു.നരേഷും മരോട്ടി കേശവ് വാഗും പടക്കത്തിനടുത്തിരുന്ന് സിഗരറ്റ് വലിക്കുമ്പോഴാണ് അപ്രതീക്ഷിതമായി
  സ്ഫോടനമുണ്ടായത്. അലംഭാവമോ, പരിചയക്കുറവോ, അതുമല്ലെങ്കില്‍ ഒരു പ്രത്യേകസമുദായം മാത്രമേ ബോംബ് നിര്‍മാണത്തിലും സ്ഫോടനത്തിലും പങ്കാളികളാവൂ എന്ന പൊതുധാരണയോ ദഹേദ്കറുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ? ഈ നാണക്കേടില്‍ എസ്.പി ഫത്തേഹ് സിംഗ് പാട്ടീലും കലക്ടര്‍ രാധേശ്യാം മോപല്‍വാറും പങ്കാളികളാണ്.അവര്‍ ദഹേദ്കറുടെ എഫ്.ഐ.ആര്‍ വിശ്വസിച്ച് പടക്കക്കഥ
  നിരന്തരം മാധ്യമങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരുന്നു.

  ദിവസങ്ങള്‍ക്കകം നാന്ദേഡ് റേഞ്ച് ഐ.ജി ഡോ. സൂര്യപ്രകാശ് ഗുപ്ത അതൊരു ബോംബ്സ്ഫോടനമായിരുന്നെന്ന് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കി. മരിച്ചവരുടേയും പരിക്കേറ്റവരുടേയും ശരീരത്തില്‍നിന്ന് ബോംബ്ചീളുകള്‍ ദഹേദ്കര്‍ തന്നെ കണ്ടെടുത്തിരുന്നു. പോലീസിനെ വഴിതെറ്റിക്കാന്‍ മനഃപൂര്‍വം കെട്ടിച്ചമച്ചതാണ് പടക്കക്കഥയെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

  തുടരന്വേഷണത്തില്‍ മരിച്ചവരും പരിക്കേറ്റവരും സജീവ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞു. മുസ്ലിം ആരാധനാലയങ്ങളില്‍ സ്ഫോടനം നടത്തി കുറ്റം മുസ്ലിംകളുടെ തലയില്‍ കെട്ടിവെക്കാന്‍ ബോംബ് സമാഹരിക്കുകയായിരുന്നു ഇവര്‍. വീട്ടുടമസ്ഥന്‍ ലക്ഷ്മണ്‍ ഗുണ്ടയ്യ രാജ്കോണ്ട്വാര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. ഡയറികള്‍, സംശയകരമായ മാപ്പുകള്‍, മൊബൈല്‍ നമ്പറുകള്‍
  തുടങ്ങി പല വിലപ്പെട്ട രേഖകളും ഇവിടെനിന്ന് കണ്ടെടുത്തു. അക്ഷരാര്‍ഥത്തില്‍ ബജ്റംഗ്ദള്‍ അംഗങ്ങള്‍ എല്ലാ തെളിവുകളോടെയും അവരുടെ മടയില്‍ പിടിയിലാവുകയായിരുന്നു.
  തെളിവുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് പിന്നീട് നടന്നത്. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന പടക്കങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. വലിയൊരു സ്ഫോടനം നടന്നിട്ടും എങ്ങനെയാണ് ഇത്രയും പടക്കങ്ങള്‍ സുരക്ഷിതമായിരുന്നത്? ഇതില്‍നിന്ന് ഈ പടക്കം പിന്നീട് അവിടെ കൊണ്ടുവെച്ചതാണെന്ന് മനസ്സിലാക്കാം. ഇത്രയും പടക്കം എവിടെനിന്ന് വന്നു?
  നിയമവിരുദ്ധമായി, ലൈസന്‍സില്ലാതെ, ഇവര്‍ക്കെങ്ങനെ ഇത് വീട്ടില്‍ സൂക്ഷിക്കാന്‍ സാധിച്ചു?

  സ്ഫോടനത്തിന്റെ ഇരകളാണ് ഇപ്പോള്‍ കുറ്റാരോപിതര്‍. സ്ഫോടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പോലിസ് 16 പേരെ അറസ്റ്റ് ചെയ്തു. ഇവരെ റിമാന്റില്‍ വിട്ടുകിട്ടാന്‍ രണ്ടു കാര്യങ്ങളാണ് പോലിസ് കോടതിയില്‍ ഉയര്‍ത്തിക്കാട്ടിയത്. ഒന്ന്, പ്രതികള്‍ സ്ഫോടനത്തെക്കുറിച്ച് പോലിസിന് തെറ്റായ വിവരം നല്‍കി. രണ്ട്, പ്രതികളില്‍നിന്ന് ബോംബ് നിര്‍മാണത്തെക്കുറിച്ച ചിത്രങ്ങളും
  വിവരങ്ങളും ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. രാജ്യത്ത് അശാന്തി പടര്‍ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

  കുറ്റാരോപിതരുടെ കൂട്ടത്തില്‍ നാന്ദേഡ് ജില്ലാകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. മിലിന്ദ് അരവിന്ദ് എക്കാട്ടേയും ഉമേഷ് ദിംഗാ റാവു ദേശ്പാണ്ഡെയെന്ന ഡോക്ടറും ഉള്‍പ്പെടുന്നു. പ്രതികളിലൊരാളായ രാഹുല്‍ മനോഹര്‍ പാണ്ഡെ പരിക്കുകളുണ്ടായിട്ടും രക്ഷപ്പെട്ട് ഒളിവില്‍ ചികിത്സ തേടുകയായിരുന്നു. രാഹുലിനെ ഒളിക്കാന്‍ സഹായിച്ചവരില്‍ അഡ്വ. മിലിന്ദും ഉള്‍പ്പെടും.
  പോലിസില്‍ അറിയിക്കാതെ രാഹുലിനെ ചികിത്സിച്ചത് ഡോ. ഉമേഷാണ്. പക്ഷേ, അഡ്വ. മിലിന്ദിനും ഡോ. ഉമേഷിനും ജില്ലാകോടതിയില്‍ നിന്ന് മുന്‍കൂര്‍ജാമ്യം ലഭിക്കാന്‍ ഒരു തടസ്സവുമുണ്ടായില്ല. ഏപ്രില്‍ 10ന് മിലിന്ദിനും ഏപ്രില്‍ 13ന് ഇരുവര്‍ക്കും ഇടക്കാലജാമ്യം അനുവദിച്ചു. ഉമേഷിന്റെ ജാമ്യാപേക്ഷക്കെതിരെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചില്ല.

  ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മനോഹര്‍പാണ്ഡെ ഒഴിച്ച് ബാക്കി എല്ലാ പ്രതികളും ജാമ്യംനേടി പുറത്ത് വിഹരിക്കുന്നു.
  2006 മെയ് നാലിന് ഈ കേസ് മഹാരാഷ്ട്ര പോലിസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എ.ടി.എസ്) കൈമാറി. 2006 ആഗസ്റ്റ് 24ന് എ.ടി.എസ് ആദ്യ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്തു. തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെയും ബജ്റംഗ്ദളിന്റെ തീവ്രവാദ ശൃംഖലക്കെതിരെയും ഇതിനകം എ.ടി.എസ് ശക്തമായ തെളിവുകള്‍ സമാഹരിച്ചിരുന്നു.

  എ.ടി.എസ് കുറ്റപത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

  കേസില്‍ കുറ്റാരോപിതരായവര്‍ 2003 നവംബറില്‍ പര്‍ഭാനിയിലെ മുഹമ്മദിയ്യ മസ്ജിദിലും 2004 ആഗസ്റ്റില്‍ ജാല്‍നയിലെ ഖാദിരിയ്യ മസ്ജിദിലും പര്‍നയിലെ മിഅ്റാജുല്‍ ഉലൂം മസ്ജിദിലും നടന്ന ബോംബ്സ്ഫോടനങ്ങളില്‍ പങ്കാളികളായിരുന്നു. (ഈ സ്ഫോടനങ്ങളിലെ കുറ്റവാളികളെക്കുറിച്ച് പോലിസിന് ഒരു തെളിവും അതുവരെ ലഭിച്ചിരുന്നില്ല)
  നാന്ദേഡ് കേസിലെ പ്രധാന പ്രതിപ്പട്ടികയിലുള്‍പ്പെട്ട സഞ്ജയ് ചൌധരി, ഹിമാന്‍ഷു പാന്‍സെ, മരോട്ടി കേശവ് വാഗ്, യോഗേഷ് രവീന്ദ്ര ദേശ്പാണ്ഡെ എന്നിവരാണ് 2003 നവംബര്‍ 21ന് പര്‍ഭാനിയിലെ മുഹമ്മദിയ മസ്ജിദില്‍ ബോംബ് വെച്ചത്. ഇതേ കേസിലെ മുഖ്യപ്രതികളായ സഞ്ജയ് ചൌധരിയും ഗുരുരാജ് ജയ്റാം തപ്തേവാറും 2004 ആഗസ്റ്റ് 27 ന് പര്‍നയിലെ പള്ളിയില്‍ ബോംബ് വെച്ചതായി സമ്മതിച്ചു. 2004 ആഗസ്റ്റ് 27 ന്
  ഖാദിരിയ്യ മസ്ജിദില്‍ ബോംബ് വെച്ച കേസില്‍ പ്രതിയാണ് മരോട്ടി കേശവ് വാഗ്.

  ഔറംഗാബാദിലെ പള്ളിയില്‍ സ്ഫോടനം നടത്താന്‍ വെച്ച ബോംബാണ് നാന്ദേഡ് സ്ഫോടനത്തിന് കാരണമായത്. ഹിമാന്‍ഷു പാന്‍സെയും മരോട്ടി കേശവ് വാഗും 2004 മേയില്‍ ഔറംഗാബാദ് പള്ളിയും പരിസരവും സന്ദര്‍ശിച്ച് സൂക്ഷ്മനിരീക്ഷണം നടത്തിയിരുന്നു. കുറ്റാരോപിതരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനകളും പിടിച്ചെടുത്ത സാധനങ്ങളും ഇവര്‍ ആര്‍.എസ്.എസ്, വിശ്വഹിന്ദുപരിഷത്ത്,
  ബജ്റംഗ്ദള്‍ അംഗങ്ങളാണെന്ന് തെളിയിക്കുന്നവയാണ്.

  തിരിച്ചറിയല്‍ കാര്‍ഡും രജിസ്റ്ററും മരോട്ടി കേശവ് വാഗിന്റെ ആര്‍.എസ്.എസ് ബന്ധം തെളിയിക്കുന്നു. ഇയാളുടെ ആര്‍.എസ്.എസ് ബന്ധം തെളിയിക്കുന്ന രേഖകളും എ.ടി.എസ് പിടിച്ചെടുത്തു.

  സ്ഫോടന സ്ഥലത്തുനിന്ന് 7.65 മി.മീറ്ററിന്റെ പത്ത് സജീവ വെടിക്കോപ്പുകള്‍ പോലിസ് പിടിച്ചെടുത്തു. ലക്ഷ്മണ്‍ ഗുണ്ടയ്യ രാജ് കോണ്ട്വാറാണ് അനധികൃതമായി ഇത് വീട്ടില്‍ സൂക്ഷിച്ചിരുന്നത്.

  പരിവാര്‍ ബോംബുകള്‍ നിര്‍വീര്യമാക്കുന്നത് ആര്?

  നിഷ്കളങ്കരായ ഹിന്ദുക്കള്‍ മുസ്ലിം തീവ്രവാദസംഘടനകളാല്‍ നിരന്തരം ആക്രമിക്കപ്പെടുന്നതായി സംഘ്പരിവാര്‍ സംഘടനകള്‍ പ്രചരിപ്പിച്ചു. ഇതിന്റെ പേരില്‍ ഹിന്ദുയുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനായി ഹിമാന്‍ഷു പാന്‍സെയും രാഹുല്‍ മനോഹര്‍പാണ്ഡെയും ചേര്‍ന്ന് 'പവര്‍സോണ്‍' എന്ന ജിംനേഷ്യം ആരംഭിച്ചു. ഇരുവരും ചേര്‍ന്ന് ബജ്റംഗ്നഗറില്‍ എം.ജി.എം കോളജിന്
  എതിര്‍വശത്തായി സംഘ്പരിവാര്‍ ശാഖ ആരംഭിച്ചു. യോഗേഷ് വിദുത്കര്‍ വീട്ടില്‍ അനാഥക്കുട്ടികള്‍ക്കായി ഹോസ്റ്റല്‍ തുടങ്ങി.

  പ്രഭാഷണങ്ങളിലൂടെയും സെമിനാറുകളിലൂടെയും അവര്‍ മുസ്ലിം വിരുദ്ധ അന്തരീക്ഷം സൃഷ്ടിച്ചു.ഹിന്ദുത്വത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ യുവാക്കളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഇതിനായി അവര്‍ ആര്‍.എസ്.എസ്, ബജ്റംഗ്ദള്‍ എന്നിവയിലൂടെ ഹിന്ദു പുതുവര്‍ഷം,രാമന്റെ ജന്മവാര്‍ഷികം, വിജയദശമി, ഗണേശോത്സവം തുടങ്ങി നിരവധി ആഘോഷങ്ങള്‍ നാന്ദഡ് ജില്ലയിലും നാന്ദേഡ് സിറ്റിയിലും
  സംഘടിപ്പിച്ചു.

  മുസ്ലിംകളോട് പ്രതികാരം തീര്‍ക്കാനായി വോ, പാന്‍സെ, ചൌധരി, വിദുല്‍ക്കര്‍ എന്നിവര്‍ 2003ല്‍ പൂനയില്‍ മിഥുന്‍ ചക്രവര്‍ത്തി എന്നയാളില്‍നിന്ന് പൈപ്പ്ബോംബ് നിര്‍മാണത്തില്‍ പരിശീലനംനേടി. ടൈംബോംബടക്കം മൂന്നുതരം ബോംബുകളുണ്ടാക്കാന്‍ അവര്‍ പരിശീലനം നേടി. സ്ഫോടനം എങ്ങനെ നടത്തണമെന്ന് കാണിച്ചശേഷം ചക്രവര്‍ത്തി സ്ഫോടക വസ്തുക്കള്‍ പാന്‍സെക്ക് കൈമാറി.പാന്‍സെ
  രണ്ടുവര്‍ഷക്കാലം ഗോവയില്‍ വി.എച്ച്.പിയുടെയും ബജ്റംഗ്ദളിന്റെയും പരിശീലനം നേടിയിട്ടുണ്ട്.

  2003ല്‍ പൂനയില്‍നിന്ന് മടങ്ങിയ ശേഷം വോക്കും പാന്‍സെക്കും നാഗ്പൂരിലെ ഭോന്‍സാല മിലിട്ടറി സ്കൂളില്‍ 40 ദിവസത്തെ പരിശീലനം ലഭിച്ചു.ഗൌസിയ മസ്ജിദ്,പര്‍ഭാനി എന്നിവിടങ്ങളില്‍ സ്ഫോടനം നടത്തിയതിന് നാനല്‍ പേത്ത് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസ് (ക്രൈം നമ്പര്‍ 61 03) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

  ലക്ഷ്മണ്‍ രാജ്കോണ്ട്വാര്‍ പ്രത്യാഘാതങ്ങളെക്കുറിച്ചും ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളെക്കുറിച്ചും അറിഞ്ഞുകൊണ്ടുതന്നെ തന്റെ വീട് ബോംബ് നിര്‍മാണത്തിന് നല്‍കുകയായിരുന്നു. ദേശവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ഉപയോഗിക്കുമ്പോള്‍ നിരവധി പേരും ഒരു പക്ഷേ തങ്ങളും കൊല്ലപ്പെട്ടേക്കാമെന്ന് ഇവര്‍ക്കറിയാമായിരുന്നു. അപ്രതീക്ഷിതമായി എന്തെങ്കിലും
  സംഭവിച്ചാല്‍ അത് ബോംബ് സ്ഫോടനമല്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനായി വലിയ അളവില്‍ വീട്ടില്‍ പടക്കം സൂക്ഷിച്ചു. ഇത്തരത്തില്‍ പടക്കം സൂക്ഷിക്കുന്നതിന് നിയമപരമായി ഒരു അനുവാദവും നല്‍കിയിട്ടില്ലെന്ന് നാന്ദേഡ് കലക്ടര്‍ രേഖാമൂലം അറിയിച്ചു.

  വോയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത രാംദാസ് രാസ്നിഷിയുടെ പോക്കറ്റ് ഡയറിയിലെ ഭൂപടവും പല തെളിവുകളും നല്‍കുന്നു. 2004ല്‍ വോ ഔറംഗബാദില്‍ ബി.പി.എഡ് ഡിപ്ലോമക്ക് പഠിക്കുന്ന സമയത്ത് ഔറംഗബാദ് പള്ളിയും പരിസരവും സൂക്ഷ്മമായി നിരീക്ഷിച്ചതായി കേസിലെ സാക്ഷിയായ ശ്രീകര്‍ശിവ്സാംബ് സോനാവാല പറയുന്നു.
  റെയ്ഡിനിടയില്‍ വീട്ടില്‍നിന്ന് കിട്ടിയ കൃത്രിമ താടി, മീശ എന്നിവയും സാക്ഷി അതുല്‍ വിനോദ് കാംതികറുമായി 9822297494 എന്ന നമ്പറില്‍ നടത്തിയ സംഭാഷണവും വോക്കെതിരായ തെളിവുകളാണ്. 2006 ഏപ്രില്‍ 5ന് ചില ആവശ്യങ്ങള്‍ക്കായി താന്‍ ഔറംഗബാദില്‍ വരുന്നുണ്ടെന്നും അതിനായി നേരത്തെ തന്നെ സച്ചിന്‍ സുരേഷ് കദമിന്റെ ദൂത് മോട്ടേഴ്സില്‍ ഒരു ബൈക്ക് തയാറാക്കി വെക്കണമെന്നും അതുലുമായുള്ള
  സംഭാഷണത്തില്‍ പറയുന്നു. ഇതില്‍നിന്നെല്ലാം ഹിന്ദു മുസ്ലിം സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പള്ളികളില്‍ സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് തെളിയുന്നു.

  ഭീകരവിരുദ്ധ സ്ക്വാഡ് തങ്ങളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പൂനെ സ്വദേശിയായ രഗ്വിത്തല്‍ ഭാട്ടിയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 1996 വരെ ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചിരുന്നതായി മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ ഭാട്ടി വെളിപ്പെടുത്തി. 2000 മാര്‍ച്ചിലോ ഏപ്രിലിലോ പൂനെ സരസ്വതി മന്ദിര്‍ സ്കൂളിന് പിറകിലുള്ള ബജ്റംഗ്ദള്‍ ഓഫീസില്‍നിന്ന് തനിക്ക് ഫോണ്‍
  വന്നതായും ഭാട്ടി സമ്മതിച്ചു. ബജ്റംഗ്ദള്‍ നേതാവ് മിലിന്ദ് പരേഡ് പൂനെ ക്യാമ്പില്‍ പ്രവര്‍ത്തകര്‍ക്ക് ജലാറ്റിന്‍ സ്റ്റിക്കില്‍ പരിശീലനം നല്‍കാന്‍ ആവശ്യപ്പെട്ടു. ഭാട്ടി സമ്മതിച്ചു. 4050 സംസ്ഥാനതല പ്രതിനിധികള്‍ പങ്കെടുത്ത ക്യാമ്പില്‍ ഹിമാന്‍ഷു പാന്‍സെ ഗ്രൂപ്പ് നേതാവായിരുന്നു. പാന്‍സെയെ ക്യാമ്പില്‍ കണ്ടതായി ഭാട്ടി സമ്മതിക്കുന്നു. നാഗ്പൂരിലെ ഭോന്‍സാല
  മിലിട്ടറി സ്കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രതിനിധികളുടെ ക്യാമ്പില്‍ പങ്കെടുക്കാന്‍ മിലിന്ദ് ഭാട്ടിയോട് ആവശ്യപ്പെട്ടു. മിലിന്ദും മൂന്ന് അനുയായികളും 300 ജലാറ്റിന്‍ സ്റ്റിക്കുകളുമായി ക്യാമ്പില്‍ പങ്കെടുത്തതായി ഭാട്ടി പറയുന്നു.എന്തുകൊണ്ട് എ ടി എസ് പോലും ഭാട്ടിയെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തില്ല?
  പ്രവര്‍ത്തകര്‍ക്ക് കരാട്ടെ,വെടിവെപ്പ് എന്നിവയില്‍ പരിശീലനം നല്‍കാന്‍ ആര്‍.എസ്.എസാണ് ഭോന്‍സാല മിലിട്ടറി സ്കൂളില്‍ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാട്ടി പറഞ്ഞു. വിരമിച്ച രണ്ട് പട്ടാളക്കാരും ഒരു മുതിര്‍ന്ന ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനും ക്യാമ്പില്‍ പരിശീലനം നല്‍കി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 115 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. നാന്ദേഡ്
  ടെലിഗ്രാഫ് എക്സ്ചേഞ്ചിലെ ഉദ്യോഗസ്ഥനായ ഗോവിന്ദ് നാഗാചാര്യ പുരാണികും ഈ കുറ്റകൃത്യങ്ങളില്‍ പ്രധാന പങ്ക് വഹിച്ചു. ആര്‍.എസ്.എസിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസിലെ അംഗമായിരുന്ന പുരാണിക്. 2006 ഏപ്രിലിനും ജൂണിനുമിടയില്‍ എ.ടി.എസിന് നല്‍കിയ മൊഴിയില്‍ 2000 വരെ താന്‍ ആര്‍. എസ്.എസ് ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നതായി വെളിപ്പെടുത്തി. ഹിമാന്‍ഷു പാന്‍സ, നരേഷ് രാജ്
  കോണ്ട്വാര്‍, രാഹുപാണ്ഡെ എന്നിവരുടെ തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് പുരാണികിന് വ്യക്തമായി അറിയാമായിരുന്നു. ഇവര്‍ ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങള്‍ക്ക് ഇയാള്‍ സംഘടനാസഹായവും സാമ്പത്തികസഹായവും നല്‍കി. ഈ സഹായങ്ങള്‍ നാന്ദേഡ് സംഭവത്തിനു ശേഷവും തുടര്‍ന്നു. ഇയാള്‍ക്ക് നാന്ദഡിലെ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

  നാന്ദേഡ് നിവാസിയായ ശ്രീകര്‍ ശിവ്സാംഗ് സോനാവാല നാന്ദേഡ് കേസിലെ പ്രതികളില്‍ പലരുമായും അടുത്ത സൌഹൃദമുണ്ടായിരുന്നെന്ന് എ.ടി.എസിനോട് വെളിപ്പെടുത്തി. ഒരു വൈകുന്നേരം മരോട്ടി വാഗുമായി മദ്യപിക്കുന്ന സമയത്ത് എങ്ങനെയാണ് ഹിമാന്‍ഷു പാന്‍സെയും വാഗും പര്‍ഭാനി സ്ഫോടനം നടത്തിയതെന്ന് വിശദമായി പറഞ്ഞു. ഇവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നറിഞ്ഞിട്ടും
  സോനാവാല ഈ വിവരം പോലിസില്‍ അറിയിച്ചില്ല. അല്ലെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാനും മറ്റു സ്ഫോടനങ്ങള്‍ ഒഴിവാക്കാനും കഴിയുമായിരുന്നു. പാന്‍സെയുടെ വീട്ടില്‍ നടത്തിയ പരിശോധനകളില്‍ നിന്നും പ്രതികള്‍ക്കെതിരായ ശക്തമായ തെളിവുകള്‍ പോലിസും ഐ.ടി.എസും കണ്ടെടുത്തിരുന്നു. മുസ്ലിം തീവ്രവാദികള്‍ മുസ്ലിംകളെ തന്നെ ആക്രമിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു
  ബജ്റംഗ്ദളിന്റെയും ആര്‍.എസ്്.എസ് സംഘടനകളുടെയും ലക്ഷ്യം. മുസ്ലിംകള്‍ക്കെതിരെ വെറുപ്പു വളര്‍ത്തുക എന്ന ആര്‍.എസ്.എസ് ലക്ഷ്യം സാധ്യമാക്കാനുള്ള ശ്രമങ്ങളായിരുന്നു ഈ സ്ഫോടനങ്ങള്‍.

  2006 ആഗസ്റ്റ് 24 ന് എ.ടി.എസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ രാഹുല്‍ പാണ്ഡെ, ലക്ഷ്മണ്‍ രാജ് കോബ്വാര്‍, സഞ്ജയ് ചൌധരി, രാംദാസ് മുലാംഗെ, ഡോ. ഉമേഷ് ദേശ്പാണ്ഡെ, ഹിമാന്‍ഷു പാന്‍സെ (മരിച്ചു), നരേഷ് രാജ് കോണ്ട്വാര്‍ (മരിച്ചു) എന്നിവരാണ് പ്രതി പട്ടികയില്‍ ഉണ്ടായിരുന്നത്. സ്ഫോടന സ്ഥലത്തുണ്ടായിരുന്ന മറോട്ടി വാഗ്, യോഗേഷ് ഡി. വിജയന്‍, ഗുരുരാജ് ജയ്റാം തപ്തേവാര്‍ എന്നിവര്‍ ആദ്യ
  പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തത്. അവയില്‍ ഏറ്റവും പ്രധാനം നിയമവിരുദ്ധപ്രവര്‍ത്തന നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304^ാം വകുപ്പുമാണ്.

  തുടരന്വേഷണങ്ങള്‍ക്ക് ശേഷം 2006 നവംബര്‍ 11 ന് എ.ടി.എസ് മറ്റൊരു കുറ്റപത്രം കൂടി സമര്‍പ്പിച്ചു. ഇതില്‍ മരോട്ടി വാഗ്, യോഗേഷ് ഡി. വിദുന്‍കര്‍, ഗുരുരാജ് ജയ്റാം തപ്തേവാര്‍, മലിന്ദ് എക്താഠിത്ത എന്നിവരെക്കൂടി പ്രതിപ്പട്ടികയില്‍ പെടുത്തി. പക്ഷേ, സ്ഫോടനങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങളായ മിഥുന്‍ ചക്രവര്‍ത്തിയോ, ബജ്റംഗ്ദള്‍ നേതാക്കളോ ഈ പട്ടികയിലും
  ഉള്‍പ്പെട്ടില്ല.

  മഹാരാഷ്ട്രയിലെ സംഘ്പരിവാറിന്റെ ഹിന്ദു തീവ്രവാദശൃംഖലയെ പൊതുജന മധ്യത്തില്‍ തുറന്നുകാട്ടാന്‍ എ.ടി.എസിനായിട്ടുണ്ട്. എന്നാല്‍, അവരുടെ കണ്ടെത്തലുകളുടെ ആഴം രണ്ടു ചാര്‍ജ്ഷീറ്റുകളിലും കാണുന്നില്ല. അന്വേഷണത്തിന്റെ ഏതോ ഘട്ടത്തില്‍ എ.ടി.എസ് മലക്കം മറിഞ്ഞു. തുടര്‍ന്ന് ജനങ്ങളില്‍നിന്ന് ശക്തമായ പ്രതിഷേധമുണ്ടായപ്പോള്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഗവണ്‍മെന്റ്
  നിര്‍ബന്ധിതമായി. എന്നാല്‍, എ.ടി.എസ് നല്‍കിയ തുമ്പുകളെക്കുറിച്ച് അന്വേഷിക്കാതെ കേസ് ദുര്‍ബലപ്പെടുത്താനാണ് സി.ബി.ഐ ശ്രമിച്ചത്

  സി.ബി.ഐ ആര്‍ക്കൊപ്പം?

  നാന്ദേഡ് സ്ഫോടനത്തിന് രണ്ട് വര്‍ഷം മുമ്പ് 2003ലും 2004ലും പര്‍ഭാനി, ജാല്‍ന, പുര്‍ണാ എന്നിവിടങ്ങളിലെ പള്ളികളില്‍ നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദികളെ എന്തുകൊണ്ട് മഹാരാഷ്ട്രാ പോലിസിന് കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞില്ല? വിവരശേഖരണത്തിലും അന്വേഷണത്തിലും പ്രൊഫഷനലിസമില്ലാത്തതാണോ? ഒരു പ്രത്യേക സമുദായം മാത്രമേ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍
  ഏര്‍പ്പെടുകയുള്ളൂ എന്ന ചിന്തയോ? രാഷ്ട്രീയസമ്മര്‍ദങ്ങളാല്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചോ?

  2006 ജൂലൈ 29 ന് 21 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ നാന്ദേഡ് കലക്ടറോട് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അനുവാദം ചോദിച്ചു. ഈ 21 പേര്‍ക്കെതിരെയും ശക്തമായ തെളിവുകള്‍ എ.ടി.എസിന്റെ പക്കലുണ്ടായിരുന്നു എന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഏഴുപേരെ മാത്രം വിചാരണ ചെയ്യാനുള്ള അനുവാദത്തിന് എ.ടി.എസ് മഹാരാഷ്ട്ര ചീഫ്സെക്രട്ടറിക്ക് കത്തെഴുതി. 11
  പേരെ പൂര്‍ണമായും ഒഴിവാക്കി. മിലിന്ദ് എക്താതേക്കും മിഥുന്‍ ചക്രവര്‍ത്തിക്കുമെതിരെ തെളിവ് നല്‍കാന്‍ അനുവാദം തേടി. രണ്ടാമത് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നാലുപേരെക്കൂടി ഉള്‍പ്പെടുത്തി. പക്ഷേ, മിഥുന്‍ചക്രവര്‍ത്തി സി.ബി.ഐ അന്വേഷണത്തില്‍ നിന്നുള്‍പ്പെടെ ഒഴിവാക്കപ്പെട്ടു.

  എ.ടി.എസ് അന്വേഷണങ്ങളിലൂടെയും നാര്‍ക്കോ അനാലിസിസ് ടെസ്റ്റിലൂടെയും വിവരങ്ങള്‍ ശേഖരിച്ചെങ്കിലും തീവ്രവാദ പരിശീലന കേന്ദ്രങ്ങളായ പൂനെയിലെ അകാങ്ക്ഷാ റിസോര്‍ട്ടും നാഗ്പൂരിലെ ഭോന്‍സാല മിലിട്ടറി സ്കൂളും അന്വേഷണത്തില്‍ നിന്ന് വിട്ടുകളഞ്ഞു. 'അന്വേഷണത്തില്‍ താഴെ പറയുന്ന കുറ്റാരോപിതര്‍ക്കെതിരെ മതിയായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍
  ക്രിമിനല്‍ നിയമം 169 ാം വകുപ്പനുസരിച്ച് അവരെ ഒഴിവാക്കുന്നു'^ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ എ.ടി.എസ് പറയുന്നു. 2006 ആഗസ്റ്റ് 24 ന് സമര്‍പ്പിച്ച കുറ്റപത്രത്തോടൊപ്പം 11 പേരെ ഒഴിവാക്കാനുള്ള അപേക്ഷയും എ.ടി.എസ് സമര്‍പ്പിച്ചു.

  കുറ്റാരോപിതരായവരില്‍ നിന്ന് എ.ടി.എസ് ഒഴിവാക്കിയത് വിനോദ് വെങ്കട്ടറാവു മഹാല്‍കര്‍, സന്തോഷ് പ്രകാശ് പാര്‍ലികര്‍, നിമേഷ് സുധാകര്‍ ലിമായേ, ജനാര്‍ദന്‍ യശ്വന്ത്റാവു വാകോദികര്‍, സന്തോഷ് കേശവറാവു വാഗ്, കേശറാവു പി. വാഗ്, ജയ്റാം ഡി. തപ്തേവാര്‍, ദേവി പ്രസാദ് ജയ്റാം താപ്തേവര്‍, രാജു വിത്തല്‍റാവു ചൌധരി, രവീന്ദ്ര രാമറാവു വിദുല്‍ക്കര്‍, മുകുള്‍ രമേശ് പാണ്ഡെ എന്നിവരാണ്.
  ഇവര്‍ കുറ്റാരോപിതരുടെ ബന്ധുക്കളാണെന്ന പേരില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

  എ.ടി.എസ് രാഷ്ട്രീയസമ്മര്‍ദത്താല്‍ അവസാനനിമിഷം ഒരു മലക്കം മറിച്ചില്‍ നടത്തി പല പ്രതികളേയും രക്ഷിക്കുകയായിരുന്നോ? നേരത്തേ 21 പേര്‍ക്കെതിരെ ഏഴ് കേസുകളാണ് ചാര്‍ജ് ചെയ്തത്. ഇതില്‍ മൂന്ന് ബോംബ് സ്ഫോടനങ്ങളും ഉള്‍പ്പെടുന്നു. എന്നിട്ടും എന്തുകൊണ്ട് എ.ടി.എസ് ഇവര്‍ക്കെതിരെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം അറസ്റ്റ് ചെയ്തില്ല. 7/11
  സ്ഫോടനങ്ങളിലും മാലേഗാവ്, ഔറംഗാബാദ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളിലും എ.ടി.എസ് ഈ പൈശാചിക നിയമം ഏകദേശം ഉപയോഗിച്ചിരുന്നു.
  സി.ബി.ഐയെ കേസ് ഏല്‍പിച്ചത് അറിയുന്നയാരും നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണമാണ് പ്രതീക്ഷിക്കുക. ഈ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങളെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കുന്നതിന് പകരം മറക്കുപിന്നില്‍ പ്രവര്‍ത്തിക്കാനാണ് സി.ബി.ഐ ശ്രമിച്ചത്. ഇത് സംശയത്തിനിടയാക്കി.

  എങ്കിലും അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് സി.ബി.ഐ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. ഈ കേസിനെക്കുറിച്ച രേഖകള്‍ക്കായി ഞങ്ങള്‍ വിവരാവകാശ നിയമപ്രകാരം നിരവധി അപേക്ഷകള്‍ നല്‍കി. എന്തുകൊണ്ടാണ് അധികാരികള്‍ രേഖ നല്‍കാതിരുന്നതെന്ന് അറിയാന്‍ ചാര്‍ജ്ഷീറ്റ് ശ്രദ്ധയോടെ വായിച്ചാല്‍ മതി. എ.ടി.എസ് അന്വേഷണത്തിലൂടെ വെളിയില്‍ വന്ന പ്രധാനപ്പെട്ട വിവരങ്ങളൊന്നും സി.ബി.ഐ
  അന്വേഷിച്ചില്ല. അതിനുംപുറമെ എ.ടി.എസ് കേസില്‍ വെള്ളംചേര്‍ക്കാനും സി.ബി.ഐ മറന്നില്ല. സി.ബി.ഐ അന്വേഷണത്തിലെ വിടവുകളാണ് താഴെ സൂചിപ്പിക്കുന്നത്.
  തീവ്രവാദപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിനും ഗൂഢാലോചന നടത്തിയതിനും 11 പേര്‍ക്കെതിരെ എ.ടി.എസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സി.ബി.ഐ ഗൂഢാലോചനാ സാധ്യത പോലും തള്ളി. ലക്ഷ്മണ്‍രാജ് കോണ്ട്വാറുടെ വീട്ടില്‍ നടന്ന സ്ഫോടനം സി.ബി.ഐ അന്വേഷിച്ചില്ല. എ.ടി.എസ് കുറ്റപത്രത്തിലുണ്ടായിരുന്ന 11 പേരില്‍ 10 പേര്‍ക്കെതിരായ കുറ്റങ്ങള്‍ ലഘൂകരിച്ചപ്പോള്‍ ഒരാളെ
  കുറ്റവിമുക്തനാക്കി.

  എ.ടി.എസ് ചാര്‍ജ് ഷീറ്റില്‍ വീട്ടുടമസ്ഥനായ ലക്ഷ്മണ്‍ രാജ്കോണ്ട്വാറും കുറ്റത്തില്‍ പങ്കാളിയായിരുന്നു. സി.ബി.ഐ അയാളെ വെറുതെവിട്ടു. ചുരുക്കത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള 1967ലെ നിയമം ഒരു പ്രതികള്‍ക്കെതിരെയും ഉപയോഗിച്ചില്ല. അതുപോലെ ഐ.പി.സി സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന)യും ആര്‍ക്കെതിരെയും പ്രയോഗിച്ചില്ല.

  എ.ടി.എസിന് നാന്ദേഡ് സ്ഫോടനം ബജ്റംഗ്ദളിന്റെയും ആര്‍.എസ്.എസിന്റെയും പൂര്‍ണപിന്തുണയോടെ ഭീകരപ്രവര്‍ത്തന പരമ്പരയിലെ ഒരു എപ്പിസോഡ് മാത്രമായിരുന്നു. എന്നാല്‍, നാന്ദേഡ് സ്ഫോടനത്തെ സി.ബി.ഐ ഒറ്റപ്പെട്ട സംഭവമായി ചുരുക്കി. അതിനാല്‍ തന്നെ വിചാരണയില്‍ മഹാരാഷ്ട്രയില്‍ ഇത്തരമൊരു ഭീകര പ്രവര്‍ത്തന ശൃംഖലയുണ്ടാകാനുള്ള സാധ്യതപോലും പരിഗണിച്ചില്ല. ഭീകര
  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് എ.ടി.എസ് കണ്ടെത്തിയവര്‍ക്കെതിരെ എ.ടി.എസ് പോലും എന്തുകൊണ്ട് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം കേസെടുത്തില്ല.

  അന്വേഷിക്കേണ്ടിയിരുന്ന ഈ വിഷയം സി.ബി.ഐ പരിഗണിക്കുക പോലും ചെയ്യാതിരുന്നതെന്ത്?
  എ.ടി.എസ് അന്വേഷണത്തിന് വിരുദ്ധമായി പ്രതികളുടെ ആര്‍.എസ്.എസ്, ബജ്റംഗ്ദള്‍, വി.എച്ച്.പി ബന്ധത്തെപ്പറ്റി ഒരു വാക്കുപോലും മിണ്ടിയില്ല? സംഘ്പരിവാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ശൃംഖലയെക്കുറിച്ച് എ.ടി.എസ് അന്വേഷണം സൂചന നല്‍കിയിരുന്നു.

  എന്നാല്‍, അതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിച്ചില്ല. നാഗ്പൂരിലെ ഭോന്‍സാല മിലിട്ടറി സ്കൂളിന്റെ യഥാര്‍ഥലക്ഷ്യം എന്ത്? പൂനെയിലെ ആകങ്ക്ഷാ റിസോര്‍ട്ട് ആരുടേതാണ്? അതാരാണ് നടത്തുന്നത്? അതിന് ആര്‍.എസ്.എസ് /വി.എച്ച്.പി /ബജ്റംഗ്ദള്‍ ബന്ധമുണ്ടോ? ഗോവയില്‍ എവിടെയാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നത് ? ആരെല്ലാം അതില്‍ പങ്കെടുത്തു? സാമ്പത്തികസഹായം
  എവിടെ നിന്ന്? ആരെല്ലാമാണ് പരിശീലകര്‍? ഏതെല്ലാം വിരമിച്ച ഉദ്യോഗസ്ഥര്‍ ഈ ക്യാമ്പുകളില്‍ പങ്കെടുത്തു? മതേതര ഇന്ത്യയെ സേവിച്ചുകൊള്ളാമെന്ന് സത്യംചെയ്ത് ജോലിയില്‍ പ്രവേശിക്കുന്ന സൈനികരും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ഹിന്ദുതീവ്രവാദികളെ സഹായിക്കുന്നതെന്തുകൊണ്ട്? ഉത്തരം കണ്ടെത്തേണ്ട ഈ ചോദ്യങ്ങളൊന്നും സി.ബി.ഐ ചോദിച്ചില്ല, കണ്ടെത്തിയുമില്ല. വീട്ടുടമയായ
  രാജ്കോണ്ട് വാറുടെ വീട്ടില്‍ നിന്ന് 1, 20,000 രൂപ വില വരുന്ന പടക്കങ്ങള്‍ കണ്ടെത്തി. ഇത്രയധികം സ്ഫോടക വസ്തുക്കള്‍ എവിടെനിന്നു കിട്ടി? ഇതൊന്നും അന്വേഷിക്കാതെയാണ് സി.ബി.ഐ അയാളെ വെറുതെ വിട്ടത്. എ.ടി.എസ് നടത്തിയ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന്റെ ഫലങ്ങളൊന്നും സി.ബി.ഐ പരിഗണിച്ചില്ല. എ.ടി.എസ് നല്‍കിയ തുമ്പുകളെക്കുറിച്ച് അന്വേഷിച്ച് ശക്തമായ വകുപ്പുകള്‍ പ്രകാരം കേസ്
  ചാര്‍ജ് ചെയ്യുകയായിരുന്നു സി.ബി.എ ചെയ്യേണ്ടത്.

  നാന്ദേഡ് സ്ഫോടനത്തെത്തുടര്‍ന്ന് എ.ടി.എസ് നടത്തിയ അന്വേഷണം വെളിച്ചത്തുകൊണ്ടുവന്നത് ഒരു ഹിന്ദു തീവ്രവാദ ശൃംഖലയെയാണ്. പര്‍ഭാനി, ജാല്‍ന, പുര്‍ണ പള്ളികളില്‍ നടന്നത് സാധാരണ സംഭവങ്ങളായിരുന്നില്ല. ബോംബ് നിര്‍മാണത്തിലും സ്ഫോടനത്തിലും പരിശീലനം ലഭിച്ചവര്‍ ഹിന്ദു ^മുസ്ലിം ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കുറ്റകൃത്യങ്ങളായിരുന്നു. ഈ
  ആക്രമണങ്ങളിലെല്ലാം അവര്‍ മുസ്ലിംകളെപ്പോലെ വേഷം ധരിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനും ശ്രമിച്ചു. ഇതെല്ലാം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്
  സംഘ്പരിവാറിന്റെ മുസ്ലിംവിദ്വേഷ അജണ്ടയുടെ അവിഭാജ്യഘടകമാണോ ഹിന്ദു ഭീകരവാദം. കുറഞ്ഞത് ബജ്റംഗ്ദളിന്റെ എങ്കിലും? ബജ്റംഗ്ദള്‍ മഹാരാഷ്ട്രക്കുപുറത്ത് മറ്റ് സംസ്ഥാനങ്ങളിലും തീവ്രവാദ പരിശീലനക്യാമ്പുകള്‍ നടത്തുന്നുണ്ടോ എന്ന് എങ്ങനെ അറിയാം?

  വര്‍ഗീയകലാപങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഭീകരവാദവേഷം പൂണ്ടിട്ടുണ്ടോ? ഹിന്ദുക്കള്‍ മുസ്ലിംചമഞ്ഞ് സ്ഫോടനങ്ങള്‍ നടത്തുന്നതുപോലെ സംഭവശേഷം മുസ്ലിം പേരുകളും ഭാഷയും ഉപയോഗിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ടാകുമോ? അങ്ങനെയെങ്കില്‍ ഈ സ്ഫോടന പരമ്പരകളുടെ യഥാര്‍ഥ ഉത്തരവാദികളെ എങ്ങനെ തിരിച്ചറിയാം?

  നമ്മുടെ അന്വേഷണ ഏജന്‍സികളും ഇന്റലിജന്‍സ് ഏജന്‍സികളും അവരുടെ ആദര്‍ശങ്ങളുടെ തടവുകാരാണോ? ഹിന്ദു ഭീകരവാദത്തിനുനേരെ അവര്‍ കണ്ണടക്കുമ്പോള്‍ പിന്നെ എന്താണ് കരുതേണ്ടത്?

  2008 മേയ്^ജൂണ്‍ മാസങ്ങളില്‍ പന്‍വേലിലും താനെയിലും നടന്ന സ്ഫോടനങ്ങള്‍ ഈ ചോദ്യങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. എ.ടി.എസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് സി.ബി.ഐ പരാജയപ്പെട്ട സ്ഥിതിക്ക്, തുറന്നതും ആഴത്തിലുള്ളതുമായ അന്വേഷണം ഹൈക്കോടതി ജഡ്ജിയെകൊണ്ട് നടത്തിച്ചാല്‍ മാത്രമേ ദേശസുരക്ഷയും സാമൂഹികസമാധാനവും സാമുദായിക ഐക്യവും തകര്‍ക്കുന്ന രാക്ഷസനെ
  പിടിക്കാന്‍ കഴിയൂ.
  http://countercurrentsmalayalam.blogspot.com/2008/08/blog-post_28.html

  ReplyDelete
 30. ഒപ്പം അങ്കിളിനോട് 100% യോജിപ്പ്. മതപരിവര്‍ത്തനം തന്നെ എന്തിന്? സത്യത്തില്‍ സ്വമേധയാ മതം മാറുന്നവരെക്കൂടി പിന്തിരിപ്പിക്കുകയാണ് മതമേലധികാരികള്‍ ചെയ്യേണ്ടത്. അല്ലേ, മറ്റ് മതങ്ങളോട് ബഹുമാനമുണ്ടെങ്കില്‍ അങ്ങനെയല്ലേ ചെയ്യേണ്ടത്?

  പണം എന്തിനു പലിശയ്ക്കു കൊടുക്കുന്നു? പലിശയില്ലാതെ കടം കൊടുക്കരുതോ എന്നു പറയുന്നതു പോലയേയുള്ളൂ..

  പലിശയ്ക്കോ അല്ലാതെയോ കടം കൊടുക്കരുത് എന്നു ഒരു കൂട്ടര്‍ നെഞ്ചത്ത് കത്തിയും വച്ചു ഭീഷണിപ്പെടുത്തിയാല്‍ എങ്ങിനെയിരിക്കും?. ഏതാണു ഗൌരവമായ പ്രശ്നം ?

  ReplyDelete
 31. "Vellayani Vijayan/വെള്ളായണിവിജയന്‍ said...

  ഇതിനൊരു പോംവഴി നിര്‍ബന്ധിത മത പരിവര്‍ത്തനം നിയമം മൂലം നിരോധിക്കുക എന്നുള്ളതാണ്.
  വെള്ളായണി വിജയന്‍"


  ഇതിപ്പോഴാണ്‌ കണ്ടത്‌; ചിരിച്ചൊരുവഴിക്കായി...

  അപ്പോള്‍ ഇന്ത്യയില്‍ നിര്‍ബന്ധിതമതപരിവര്‍ത്തനം ഇപ്പോള്‍ നിയമവിധേയമാണെന്നാണോ വെള്ളായണി വിജയന്‍ ധരിച്ചുവച്ചിരിക്കുന്നത്‌? നിര്‍ബന്ധിച്ചൊരാളെക്കൊണ്ട്‌ മൂത്രമൊഴിപ്പിക്കാന്‍ പോലും ആര്‍ക്കും ഈ രാജ്യത്ത്‌ അവകാശമില്ല, പിന്നെയാണ്‌ മതം മാറ്റം! ചരിത്രത്തില്‍ ബിരുദാനന്തരബിരുദമുണ്ടെന്ന് പ്രൊഫെയിലില്‍ കാണുന്നുമുണ്ട്‌.

  നൂറുകണക്കിനു ഗ്രാമീണര്‍ ഹിന്ദുമതത്തിലേക്ക്‌ പുനപ്പരിവര്‍ത്തനം ചെയ്യുന്ന ദൃശ്യം ഇന്നു രാവിലെ എന്‍.ഡി.ടി.വിയില്‍ കണ്ടിരുന്നു. നിര്‍ബന്ധിതമെന്നു പറയാന്‍ വയ്യ, വി.എച്‌.പി. ഇവര്‍ക്ക്‌ ഓപ്ഷന്‍ കൊടുത്തിരുന്നു - ഒന്നുകില്‍ തിരിച്ച്‌ ഹിന്ദുവാകുക അല്ലെങ്കില്‍ കൊല്ലപ്പെടാനോ നാടുവിടാനോ തയ്യാറാകുക.

  "ഒപ്പം അങ്കിളിനോട് 100% യോജിപ്പ്. മതപരിവര്‍ത്തനം തന്നെ എന്തിന്?"

  ഒരാള്‍ക്ക്‌ പശുവിനെക്കണ്ടപ്പോള്‍ തോന്നി; ഇതിനെന്തിനാണ്‌ ചെവി? പാലുകറന്നെടുക്കാന്‍ ചെവിയ്ടെ ആവശ്യമില്ലല്ലോ? ഇതിനെന്തിനാണ്‌ വാല്‌ അതും ആവശ്യമില്ലാത്തതാണല്ലോ?

  വാലും ചെവിയും എന്തിനാണെന്ന് പശുവും മതപരിവര്‍ത്തനം എന്തിനെന്ന് അതിനു വിധേയനാകുന്നവനും തീരുമാനിക്കട്ടെ സര്‍.

  ReplyDelete
 32. ഞാനൊരു സംഘപരിവാറുകാരനല്ല. മതത്തിലും കാര്യമായ വിശ്വാസമൊന്നുമില്ല. ഈശ്വര വിശ്വാസമുണ്ടായിരുന്നത്‌ ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌. ഒറീസയില്‍ ഹിന്ദു തീവ്രവാദികള്‍ കാട്ടിക്കൂട്ടുന്നതിനെ ന്യായീകരിക്കാനല്ല ഞാന്‍ ശ്രമിച്ചത്‌. എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ മറ്റൊരു വശം ചൂണ്ടിക്കാട്ടിയെന്നു മാത്രം. ആരൊക്കെ ക്രിസ്‌ത്യാനിയായാലും ഹിന്ദുവായി നിലനിന്നാലും എനിക്കൊന്നുമില്ല. എനിക്കാരും വോട്ടും തരേണ്ട പക്ഷെ, ഇവിടെ ചിലരൊക്കെ ഹിന്ദുവായും ക്രിസ്‌ത്യാനിയായും മുസ്ലീമായും നിലനില്‍ക്കെണ്ടത്‌ ചിലരുടെ ആവശ്യമാണ്‌. കൊച്ചിയില്‍ ക്രിസ്‌ത്യന്‍, ഹിന്ദു പ്രതിനിധികളെന്നവകാശപ്പെടുന്ന ചിലര്‍ ഒത്തു ചേര്‍ന്നപ്പോള്‍ സാക്ഷാല്‍ പിണറായി വിജയന്‍ അസഹിഷ്‌ണുവായത്‌ നാം കണ്ടു. ഇവര്‍ തമ്മില്‍ത്തല്ലി നില്‍ക്കെണ്ടത്‌ പിണറായിയുടെ പാര്‍ട്ടിയുടെകൂടി ആവശ്യമാണ്‌. അതു നാം തിരിച്ചറിയണം.
  ചര്‍ച്ച കൊഴുപ്പിച്ച എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച്‌ അനൂപ്‌, ഋഷി, നിയാസ്‌......
  മതത്തെപ്പറ്റി പറഞ്ഞാല്‍ കമന്റിന്റെ എണ്ണം കൂടുന്നു. ഇതിലും പ്രസക്തമെന്‌ു ഞാന്‍ കരുതുന്ന എന്റെ മുന്‍ പോസ്‌റ്റുകള്‍ക്ക്‌ കിട്ടിയത്‌ പത്തില്‍ താഴെ കമന്റുകളാണ്‌. ആളുകള്‍ക്ക്‌ താല്‍പര്യം മതത്തിലാണല്ലോ.

  ReplyDelete
 33. Off Topic, sorry.

  മതം - ആ വാക്കിന്‍റെ അര്ത്ഥം തന്നെ ചിന്തനീയംആണ് . അഭിപ്രായം എന്ന ഒരു അര്‍ത്ഥം ഉണ്ട്. ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായം.

  എന്തിനെ കുറിച്ചുള്ള അഭിപ്രായം? ജീവിതത്തെ കുറിച്ച്, ജന്മത്തെ കുറിച്ച്‌, മനുഷ്യന്‍ എന്താണ് എന്നതിനെ കുറിച്ച്, എങ്ങനെ മനുഷ്യനായി ജീവിക്കണം എന്നതിനെ കുറിച്ച്. അതൊക്കെ ചിന്തിക്കാനും സ്വയം മനസ്സിലാക്കാനും സ്വന്തമായി ഒരു "മതം" രൂപപ്പെടുത്തി എടുക്കാനും സമയം കഴിഞ്ഞാല്‍, നമ്മള്‍ ഏത് വിശ്വാസി ആയാലും ലോകം നന്നാവും.

  യഥാര്‍ത്ഥ മതവിശ്വാസി ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ അല്ല. സ്വന്തം ആത്മാവില്‍, സ്വന്തം ധര്മത്തില്‍ വിശ്വാസം ഉള്ളവന്‍ ആണ്.

  ഇപ്പോള്‍ ഏറ്റവും അനഭിമതമായ വിഷയമായി തീര്‍ന്നിരിക്കുന്നു മതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍.

  ഓം, അമേന്‍, അള്ളാ. - എല്ലാം ഒന്നു നീട്ടി വിളിച്ചാല്‍ ഒരുപോലെ ഇരിക്കും, ശ്രമിച്ചു നോക്കൂ.

  ReplyDelete

FEEDJIT Live Traffic Feed