Saturday, June 21, 2008

ബൂലോഗം പൗരുഷത്തില്‍. വരിക, അര്‍മാദിക്കുക...



പ്രിയ ബൂലോഗ വാസികളെ
കുറച്ചുകാലം മുമ്പ്‌ ഞാനൊരു പോസ്‌റ്റിട്ടിരുന്നു. മികച്ച ബ്‌ളോഗ്‌ രചനകളെ അച്ചടി മാധ്യമത്തില്‍ പരിചയപ്പെടുത്താനുള്ള താല്‍പര്യം കാണിച്ച്‌. പകര്‍പ്പവകാശനിയമം പറഞ്ഞ്‌ അന്നു ചിലരൊക്കെ കണ്ണുരുട്ടുകയും ചെയ്‌തു. അത്‌ എന്തായാലും നടന്നില്ല. പിന്നെ, ഞാന്‍ ജോലി ചെയ്‌തിരുന്ന പ്രസിദ്ധീകരണത്തില്‍ നിന്നു മാറിപ്പോള്‍ ആ ശ്രമം അപ്പാടെ ഉപേക്ഷിച്ചതാണ്‌. പക്ഷേ വിധി നോക്കണേ.....
ബ്‌ളോഗര്‍മാരെല്ലാം കൂടി ഒരിക്കല്‍ അമ്പും വില്ലുമെടുത്ത്‌ ആക്രമിച്ച കലാകൗമുദിയുടെ പുതിയ പ്രസിദ്ധീകരണമാണ്‌ പൗരുഷം. മാസം തോറും ഇറങ്ങുന്ന പൗരുഷത്തിന്റെ രണ്ടാം ലക്കം തൊട്ട്‌ ബ്ലോഗിനെപ്പറ്റി ഒരു കോളം തുടങ്ങിയിരിക്കുന്നു. കാര്‍ട്ടൂണിസ്‌റ്റ്‌ സുജിത്ത്‌ വഴിയാണ്‌ ആ ദൗത്യം എന്റെ തലയില്‍ വന്നത്‌. ഞാനത്‌ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും ചെയ്‌തു.
മറ്റു പല അച്ചടി മാധ്യമങ്ങളും ചെയ്‌തപോലെ ബ്‌ളോഗിനെ ഇനി പരിചയപ്പെടുത്തേണ്ട കാര്യമില്ല. ചിലരെപ്പോലെ ബൗദ്ധികക്കസര്‍ത്തുകള്‍ക്കും ഞങ്ങള്‍ തയ്യാറല്ല. പകരം നല്ല കുറേ ബ്ലോഗ്‌ വായനക്കാരെ ഉണ്ടാക്കാനാകുമോ എന്നാണു നോട്ടം. ബ്‌ളോഗര്‍മാര്‍ അല്ലാത്ത വായനക്കാരുണ്ടാകുകയും കാലാന്തരത്തില്‍ അവര്‍ ബ്‌ളോഗര്‍മാരാകുകയും ചെയ്‌താല്‍ അതു വളരെ നന്നെന്നു ഞാന്‍ കരുതുന്നു.
അര്‍മാദിക്കാന്‍ ബ്ലോഗിടം എന്ന ആദ്യ ലേഖനം ഒരു മുഖവുര മാത്രമാണ്‌. തുടര്‍ന്നുള്ള ലക്കങ്ങളില്‍ മികച്ചതെന്നു തോന്നുന്ന ബ്ലോഗര്‍മാരെ പരിചയപ്പെടുത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇതില്‍ വര്‍ണ രാഷ്ട്രീയ പരിഗണനകള്‍ ഒന്നുമുണ്ടാകില്ല. വിശാലമനസ്‌കനും കുറുമാനും ഫാര്‍മറുമെല്ലാം ഇപ്പോള്‍തന്നെ മാധ്യമങ്ങള്‍ വഴി ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതിനാല്‍ അവരെ പരാമര്‍ശത്തിലൊതുക്കുന്നു.
മറ്റു ചിലരെ പുറത്തേക്ക്‌ ആവാഹിക്കാനാണു ശ്രമം. ഇതിന്‌ ബൂലോഗവാസികളുടെ സഹായം ആവശ്യമുണ്ട്‌. മികച്ചതെന്നു നിങ്ങള്‍ക്കു തോന്നുന്ന ബ്‌ളോഗുകളെപ്പറ്റി ഞങ്ങള്‍ക്കെഴുതുക. അത്‌ തപാല്‍ വിലാസത്തിലോ ഈ ബ്ലോഗില്‍ കമന്റായോ എന്റെ ജീമെയിലിലലോ ആകാം. കമന്റും മെയിലും നല്‍കുന്നവര്‍ ഒരു ലിങ്കു കൂടി നല്‍കിയാല്‍ ഉപകാരം. അതാതു ബ്ലോഗര്‍മാരുമായി ബന്ധപ്പെട്ടശേഷം മാത്രമേ ഇതില്‍ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുകയുള്ളു. അനോനികള്‍ക്കു വിലക്കില്ലെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.
ഞങ്ങളുടെ ഈ സംരംഭത്തിന്‌ നിങ്ങളുടെ പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ട്‌ അര്‍മാദകഥകള്‍ തുടങ്ങട്ടെ......

9 comments:

  1. ബൂലോഗരെ പുറംലോകരെ പരിചയപ്പെടുത്തിക്കൊണ്ട്‌ ഒരു കോളം കലാകൗമുദിയുടെ പൗരുഷം മാസികയില്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ വിശേഷങ്ങളുമായി...

    ReplyDelete
  2. നല്ല സംരംഭം. ബ്ലോഗര്‍ മാര്‍ പൌരുഷത്തിലും വരട്ടെ.

    ReplyDelete
  3. സന്തോഷം പകരുന്ന വാര്‍ത്ത തന്നെയാണിത്. വളരട്ടെ ബൂലോഗം, വളരട്ടെ എഴുത്തുകാരും വായനക്കാരും.
    ആശംസകള്‍

    ReplyDelete
  4. രണ്ടു മൂന്നാഴ്ച കഴിഞ്ഞ്‌ ഇന്നാണ് നെറ്റിലോട്ടെത്തുന്നത്‌. തുടക്കത്തില്‍ തന്നെ വക്രബുദ്ധിയുടെ ഈ വാര്‍ത്തയാണ് കണ്ടത്‌. കൊള്ളാം നല്ല സംരംഭം. ആശംസകള്‍.

    ReplyDelete
  5. "ഫയര്‍" 'ന്റെ ആരായിട്ടു വരും "പൌരുഷം" ?

    ReplyDelete
  6. :)
    ‘ആര്‍മാദിക്കാന്‍ ബ്ലോഗിടം’ ഹ ഹ ഹ.. പേരു നല്ല രസമുണ്ട്! പക്ഷെ, ബ്ലോഗിംഗ് സീരിയസല്ല എന്നൊരു ഐഡിയ വായനക്കാര്‍ക്കിത് നല്‍കുന്നുണ്ടോ എന്നൊരു ഡൌട്ട് ഇല്ലാതില്ല. ആര്‍മാദിക്കല്‍ മാത്രമല്ല നടക്കുന്നത് എന്ന അവബോധവും ലേഖനത്തിലൂടെ നല്‍കുമെന്നു കരുതട്ടെ... എല്ലാ ആശംസകളും.
    --

    ReplyDelete
  7. www.anoniantony.blogspot.com
    ഞാന്‍ നിര്‍ദ്ദേശിക്കുന്നു.
    തുടര്‍ന്ന്, ഞാന്‍ കൈപൊക്കി.
    ആകെ ബഹളായി !

    (2 മാസം മുന്‍പ് ഞാന്‍ വായിച്ച അങ്ങേരുടെ പൊടിക്കഥകളാണ് ഇതിനു പ്രേരണ. ആ വലിപ്പക്കുറവാണ് എന്നെ ആകര്‍ഷിച്ചത്)

    ReplyDelete
  8. എന്നെ നിര്‍ദ്ദേശിച്ചതിന് നന്ദി.. ഞാന്‍ അത്ര വലിയ പുലിയാണോ ??

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed